സിവിൽ സർവീസ് പരീക്ഷ ഇന്ന് ,നഗരത്തിൽ ഗതാഗതക്രമീകരണം

തിരുവനന്തപുരം:
സിവിൽ സർവീസ് പരീക്ഷയുടെ ഭാഗമായി നഗരത്തില്‍ ഞായർ രാവിലെ 6.30 മുതൽ ഗതാഗതക്രമീകരണമേർപ്പെടുത്തി.
വിദ്യാര്‍ഥികളെ ഇറക്കിയശേഷം പാര്‍ക്കിങ് സ്ഥലങ്ങളില്‍ ഗതാഗത തടസ്സമുണ്ടാകാത്തവിധം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണം. ആറ്റുകാല്‍ പാര്‍ക്കിങ് ഗ്രൗണ്ട്, കോർപറേഷന്റെ തമ്പാനൂര്‍, പാളയം മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിങ്ങുകൾ, കവടിയാര്‍മുതല്‍ കുറവന്‍കോണംവരെയും വിമന്‍സ് കോളേജ് മുതല്‍ വഴുതയ്ക്കാട് വരെയും നന്ദാവനംമുതല്‍ മ്യൂസിയംവരെയും സംഗീത കോളേജ് മുതൽ -നോര്‍ക്കവരെയും സ്പെന്‍സര്‍മുതല്‍ പാളയംവരെയും റോഡിന്റെ ഇടതുവശവും പുളിമൂട് മുതല്‍ ആയുർവേദ കോളേജ് വരെ റോഡിന്റെ ഇരുവശങ്ങളിലും പാർക്ക് ചെയ്യാം.
അട്ടക്കുളങ്ങര–കിള്ളിപ്പാലം റോഡ്, പിഎംജി–-ലോ കോളേജ് റോഡ്, നിയമസഭ–-വികാസ്ഭവന്‍ റോഡ്, എ കെ ജി–-ജനറല്‍ ഹോസ്പിറ്റല്‍ റോഡ്, പരുത്തിപ്പാറ–കേശവദാസപുരം റോഡ് എന്നിവയുടെ ഇടതുവശവും കേശവദാസപുരം–-പ്ലാമൂട് വരെയുള്ള റോഡിന്റെ ഇരുവശങ്ങളും പാർക്കിങ്ങിന് ഉപയോഗപ്പെ
ടുത്താം.
ജഗതി–-ഇടപ്പഴിഞ്ഞി റോഡ്, മോഡല്‍ സ്കൂള്‍–-പനവിള റോഡ് എന്നിവയുടെ ഇടതുവശത്തും ഗതാഗത തടസ്സമുണ്ടാക്കാതെ പാര്‍ക്ക് ചെയ്യാം. ഫോൺ: 04712558731, 9497930055.










0 comments