ad
Deshabhimani

കൊച്ചിയിൽ ഓപ്പൺ ബസിലെ നഗര സവാരി 15 മുതൽ

double Decker kochi
വെബ് ഡെസ്ക്

Published on Jul 12, 2025, 10:00 PM | 1 min read

കൊച്ചി: കൊച്ചിയുടെ മണ്ണിലേക്ക് എത്തുന്ന ഓപ്പൺ ഡബിൾ ഡക്കർ ബസ് സർവീസ് ചൊവ്വാഴ്ച ഫ്ലാഗ് ഓഫ്. കെ എസ് ആർ ടി സി ജെട്ടി സ്റ്റാൻഡിൽ വൈകിട്ട് 5 ന് വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം നിർവഹിക്കും.


കെഎസ്ആർടിസി ബഡ്‌ജറ്റ് ടൂറിസത്തിൻ്റെ ഭാഗമായി തിരുവനന്തപുരം നഗര കാഴ്‌ചകൾ എന്ന പേരിൽ ആരംഭിച്ച രണ്ട് ഓപ്പൺ ഡബിൾ ഡക്കർ സർവീസുകൾ ഏറെ ജനപ്രീതി നേടിയിരുന്നു. തുടർന്നാണ് വ്യവസായ തലസ്ഥാന നഗരിയിൽ സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്.


ടി ജെ വിനോദ് എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എംപി, കെ ജെ മാക്സി എംഎൽഎ, കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. എം അനിൽകുമാർ, കൊച്ചി കോർപ്പറേഷൻ കൗൺസിലർമാരായ പത്മജ എസ് മേനോൻ, സുധ ദിലീപ് കുമാർ, എറണാകുളം എടിഒ ടി എ ഉബെെദ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home