print edition തൊഴിൽമേഖലയിൽ അസ്വസ്ഥത: ടി പി രാമകൃഷ്ണൻ

ടി പി രാമകൃഷ്ണൻ
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം തൊഴിൽമേഖലയിൽ വലിയ അസ്വസ്ഥത പടർന്നുപിടിച്ചെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണൻ.
കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികൾക്കും ലേബർ കോഡ് ഉൾപ്പെടെയുള്ള കരിനിയമങ്ങൾക്കും എതിരെ ബിഎംഎസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകൾ സമരത്തിലാണ്. നിയമവിരുദ്ധ പിരിച്ചുവിടലുകളും സ്ഥലംമാറ്റങ്ങളും പ്രതിഷേധാർഹമാണ്. കെഎസ്ആർടിസി ഹെഡ് ഓഫീസിൽ യൂണിയൻ ഭാരവാഹികളടക്കം 21 ജീവനക്കാരെ ഏകപക്ഷീയമായി സ്ഥലംമാറ്റി. കെഎസ്ആർടിസിയുടെ വളർച്ചയ്ക്ക് അനുകൂലമായ നിലപാടാണ് കെഎസ്ആർടിഇഎ എല്ലാക്കാലത്തും സ്വീകരിച്ചിട്ടുള്ളത്.
പിരിച്ചുവിടൽ അവസാനിപ്പിച്ച് തൊഴിൽമേഖലയിൽ സമാധാനാന്തരീക്ഷം നിലനിർത്താൻ സർക്കാർ മുൻകൈയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.










0 comments