Deshabhimani

print edition സിഐടിയു സംസ്ഥാന സമ്മേളനം: ലോഗോ പ്രകാശിപ്പിച്ചു

CITU.jpg

സിഐടിയു സംസ്ഥാന സമ്മേളന ലോഗോ സിപിഐ എം മുതിർന്ന നേതാവ് വൈക്കം വിശ്വൻ പ്രകാശിപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Oct 06, 2026, 01:30 AM | 1 min read

കോട്ടയം: നവംബർ ആറുമുതൽ ഒമ്പതുവരെ കോട്ടയത്ത്‌ നടക്കുന്ന സിഐടിയു 16ാം സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ സിപിഐ എം മുതിർന്ന നേതാവ്‌ വൈക്കം വിശ്വൻ പ്രകാശിപ്പിച്ചു.


തൊഴിലാളികൾ സംഘടിക്കരുതെന്ന്‌ രാജ്യത്തെ ഭരണാധികാരികൾ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിൽ നടക്കുന്ന സമ്മേളനം ഏറെ പ്രസക്തമാണെന്നും തൊഴിലാളികൾ ചൂഷണം ചെയ്യപ്പെടേണ്ടവരാണെന്ന ധാരണയ്‌ക്കെതിരായ പോരാട്ടങ്ങൾ തുടരണമെന്നും വൈക്കം വിശ്വൻ പറഞ്ഞു.


മികച്ച ലോഗോയ്‌ക്കുവേണ്ടി സംഘടിപ്പിച്ച മത്സരത്തിൽ കണ്ണൂർ പൊടിക്കുണ്ട് സ്വദേശി വി പി ജ്യോതിഷ് കുമാറിന്റെ ലോഗോ തെരഞ്ഞെടുക്കുകയായിരുന്നു.


യോഗത്തിൽ സിഐടിയു സംസ്ഥാന കമ്മിറ്റിയംഗവും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗവുമായ വി എൻ വാസവൻ, സംസ്ഥാന സമ്മേളന സ്വാഗതസംഘം ചെയർമാൻ ടി ആർ രഘുനാഥൻ, ജനറൽ സെക്രട്ടറി കെ അനിൽകുമാർ, ട്രഷറർ റജി സഖറിയ, കേരള കർഷകസംഘം ജില്ലാ സെക്രട്ടറി കെ എം രാധാകൃഷ്‌ണൻ, സിഐടിയു ജില്ലാ ട്രഷറർ കെ രാജേഷ്‌, കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി എം കെ പ്രഭാകരൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home