ad
Deshabhimani

സിയാൽ ആഭ്യന്തര ടെർമിനലിൽ ബ്രാൻഡഡ് ഫുഡ്​ കോർട്ട് തുറന്നു

cial

സിയാൽ ആഭ്യന്തര ടെർമിനലിൽ ആഗമന ഭാഗത്ത് ആരംഭിച്ച ബ്രാൻഡഡ് ഫുഡ് കോർട്ട് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 04, 2025, 09:33 PM | 1 min read

നെടുമ്പാശേരി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി ആഭ്യന്തര ടെർമിനൽ (ടി 1) ആഗമന ഭാഗത്ത് പുതിയ ഫുഡ് ​കോർട്ട് തുറന്നു. സിയാലിന്റെ വികസനപദ്ധതിയിൽപ്പെടുത്തി 8000 ചതുരശ്രയടിയിലുള്ള ബ്രാൻഡഡ് ഫുഡ് കോർട്ട് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടത്തിൽ കൊക്കോ കാർട്ട്, കോസ്റ്റ കോഫീ, ബർഗർ കിങ്​ എന്നിവയാണ് പ്രവർത്തനം ആരംഭിച്ചത്. യാത്രികർക്ക് കൂടുതൽ മെച്ചപ്പെട്ട സ‍ൗകര്യങ്ങൾ ഉറപ്പാക്കുന്നതിനായി ജനപ്രിയ ബ്രാൻഡുകളും ഔട്ട്‌ലെറ്റുകളും ഉടൻ തുടങ്ങും.


സിയാൽ മാനേജിങ്​ ഡയറക്ടർ എസ് സുഹാസ്, എംഎൽഎമാരായ അൻവർ സാദത്ത്, റോജി എം ജോൺ, സിയാൽ ഡയറക്ടർ വർഗീസ് ജേക്കബ്, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ വി ജയരാജൻ, സജി കെ ജോർജ്, എയർപോർട്ട് ഡയറക്ടർ ജി മനു, സിയാൽ കൊമേർഷ്യൽ ഡിപ്പാർട്ട്മെന്റ് മേധാവി മനോജ് പി ജോസഫ്, സിവിൽ ഡിപ്പാർട്ട്​മെന്റ് മേധാവി ടി രാജേന്ദ്രൻ, വിവിധ ഡിപ്പാർട്ട്മെന്റ് മേധാവികൾ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home