print edition സുധീക് പറയുന്നു, ഒന്നാം സമ്മാനം കാഞ്ഞിരപ്പള്ളിക്കാരന്

കാഞ്ഞിരപ്പള്ളി/ തിരുവനന്തപുരം
ക്രിസ്‌മസ്–പുതുവത്സര ബമ്പർ ലോട്ടറി നറുക്കെടുപ്പിൽ ഒന്നാം സമ്മാനം കാഞ്ഞിരപ്പള്ളി സ്വദേശിക്കാണെന്ന് ലോട്ടറി വിറ്റ ഏജന്റ്. 20 കോടി രൂപയുടെ ഒന്നാം സമ്മാനം ‘XC138455’ ടിക്കറ്റിനാണ്. ചിറക്കടവ് ഇടഭാഗം സ്വദേശിയായ സുധീകിന്റെ കാഞ്ഞിരപ്പള്ളിയിലെ ന്യൂ ലക്കി സെന്ററിലാണ് ടിക്കറ്റ് വിറ്റത്. മൂന്ന് വർഷംമുമ്പ് തിരുവോണം ബമ്പറിൽ ഒരുകോടി ഇവിടെ വിറ്റ ടിക്കറ്റിനായിരുന്നു.
കാഞ്ഞിരപ്പള്ളി സ്വദേശിക്കാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന് സുധീക് പറയുന്നുണ്ടെങ്കിലും ശബരിമല തീർഥാടന കാലമായതിനാൽ ഇതര സംസ്ഥാനത്തുള്ളവരും ടിക്കറ്റ് എടുക്കാൻ സാധ്യതയുണ്ട്.
അയ്യായിരത്തോളം ടിക്കറ്റാണ് ഇൗ കടയിൽ വിറ്റത്. തിരക്കുകൾ കഴിഞ്ഞ് ഭാഗ്യശാലി തങ്ങളെ തേടിവരുമെന്ന പ്രതീക്ഷയിലാണ് കടയിലെ ജീവനക്കാർ. തിരുവനന്തപുരം ഗോർക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്. ഒമ്പത് പരമ്പരകളിൽ 138455 നമ്പറുള്ള ടിക്കറ്റിന് ഒരു ലക്ഷം രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. 54,08,880 ടിക്കറ്റുകളുടെ റെക്കോർഡ് വിൽപനയാണ് നടന്നത്. കഴിഞ്ഞ വർഷം ക്രിസ്‌മസ്– പുതുവത്സര ബമ്പർ വിൽപന 47,65,650 ആയിരുന്നു. പാലക്കാട് തന്നെയാണ് ഇത്തവണയും കൂടുതൽ ടിക്കറ്റ് വിറ്റത്, 13,09,300 ടിക്കറ്റുകൾ. രണ്ടാം സ്ഥാനത്ത് തൃശൂരും മൂന്നാമത് തിരുവനന്തപു രവും.










0 comments