ad
Deshabhimani

ലോക്ഭവനിലും ക്രിസ്മസിന് അവധിയില്ല; പകരം വാജ്പേയ് ജന്മശതാബ്ദി

Rajendra Vishwanath Arlekar

കേരള ​ഗവർണർ രാജേന്ദ്ര ആർലേക്കർ

വെബ് ഡെസ്ക്

Published on Dec 24, 2025, 09:39 PM | 1 min read

തിരുവനന്തപുരം: ഗവർണറുടെ ഔദ്യോഗിക വസതിയായ ലോക്ഭവനിലും ക്രിസ്മസ് ദിനത്തിൽ  മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജന്മശതാബ്ദി ആഘോഷിക്കാനാണ് നിർദേശം. ജന്മശതാബ്ദി ചടങ്ങിൽ പങ്കെടുക്കാൻ എല്ലാ ജീവനക്കാരും നിർബന്ധമായും ഹാജരാകണമെന്ന് കേരള ലോക്ഭവൻ കൺട്രോളർ ഇറക്കിയ സർക്കുലറിൽ പറയുന്നു.


ക്രിസ്മസ് അവധി ദിനത്തിൽ ഇത്തരമൊരു സർക്കുലർ ഇറക്കിയതിനെതിരെ ജീവനക്കാർക്കിടയിലും പ്രതിഷേധമുണ്ട്. ഉത്തർപ്രദേശിൽ ക്രിസ്മസ് ദിനത്തിൽ അടൽ ബിഹാരി വാജ്പേയിയുടെ ജന്മശതാബ്ദി ആഘോഷിക്കുന്നതിനാൽ സ്കൂളുകൾക്ക് പോലും അവധി നൽകിയിരുന്നില്ല. വ്യാഴാഴ്ച ജന്മശതാബ്ദിയോട് അനുബന്ധിച്ചുള്ള പരിപാടികൾ ഈ ദിവസം സ്കൂളിൽ നടത്തണമെന്നാണ് യുപി സർക്കാറിന്റെ നിർദേശം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home