Deshabhimani

print edition ചിറയിൻകീഴിലെ 
യുവാവിന്റെ മരണം: ഒത്തുതീർപ്പിന്‌ 
മന്ത്രിയുടെ 
ഭർത്താവ്

chirayinkeezh police brutality saji death
വെബ് ഡെസ്ക്

Published on Oct 07, 2026, 12:23 AM | 1 min read

തിരുവനന്തപുരം: ചിറയിൻകീഴിൽ തൂഫാൻ റെയ്‌ഡിനെത്തിയ പൊലീസുകാരുടെ മർദനത്തിനിരയായ യുവാവ്‌ രക്തം ഛർദിച്ചുമരിച്ച സംഭവം ഒതുക്കിത്തീർക്കാൻ നീക്കവുമായി കോൺഗ്രസ്‌ നേതൃത്വം. മന്ത്രി ബിന്ദുകൃഷ്‌ണയുടെ ഭർത്താവ്‌ അഡ്വക്കറ്റ്‌ കൃഷ്‌ണകുമാറിനെയാണ്‌ കുടുംബത്തെ അനുനയിപ്പിക്കാൻ നിയോഗിച്ചത്‌.


പെരുങ്ങുഴി സ്വദേശിയായ ഇദ്ദേഹം പലതവണ അഴ‍ൂർ പഞ്ചായത്തിൽ മത്സരിച്ച്‌ പരാജയപ്പെട്ടയാളാണ്‌. മരിച്ച സജിയുടെ വീട്ടിൽ തിങ്കളാഴ്‌ച കൃഷ്‌ണകുമാറും പ്രാദേശിക കോൺഗ്രസ്‌ നേതാക്കളും എത്തി കേസിൽനിന്ന്‌ പിൻമാറാൻ അഭ്യർഥിച്ചു. ‘മറ്റു കുഴപ്പങ്ങളൊന്നും ഉണ്ടാക്കരുത്‌.


മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുത്തുകൊള്ളാം, സർക്കാർ ജോലിയും നൽകാം’ തുടങ്ങിയ വാഗ്‌ദാനങ്ങളാണ്‌ നൽകിയത്‌. എന്നാൽ അച്ഛനെ കെലപ്പെടുത്തിയ പൊലീസുകാർക്ക്‌ ശിക്ഷകിട്ടുംവരെ നിയമപോരാട്ടം തുടരുമെന്ന്‌ മക്കൾ പറഞ്ഞതോടെ ഇവർ തിരികെപ്പോയി.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home