ad
Deshabhimani

ശിശുക്ഷേമ സമിതിയിൽ മന്ത്രിയോടൊപ്പം കുഞ്ഞു മാലാഖമാരുടെ ക്രിസ്മസ് ആഘോഷം

chrismas

സംസ്ഥാന ശിശുഷേമ സമിതിയിലെ കുട്ടികൾക്കായി സംഘടിപ്പിച്ച ക്രിസ്മസ് പുതുവത്സര ആഘോഷ പരിപാടി മന്ത്രി വീണാ ജോർജ് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു. ജനറൽ സെക്രട്ടറി അഡ്വ ജി എൽ അരുൺ ഗോപി സമീപം

വെബ് ഡെസ്ക്

Published on Dec 24, 2025, 04:38 PM | 1 min read

തിരുവനന്തപുരം: ക്രിസ്മസ് തൊപ്പികളും വെള്ളയുടുപ്പുകളും അണിഞ്ഞ് അവർ കാത്തിരുന്നു. ബലൂണുകളും നക്ഷത്രങ്ങളും കൊണ്ട് വർണാഭമായ സമിതിയുടെ മുറ്റത്തേക്ക് കുരുന്നുകളെ കാണാനെത്തി മന്ത്രി വീണാ ജോർജ്. വീട് - ബാലിക മന്ദിരം, ചൈൾഡ് കെയർ ഇൻസ്റ്റിറ്റ്യൂഷൻ എന്നിവിടങ്ങളിലെ കുട്ടികൾക്കായി തൈക്കാട് സമിതി ഹാളിൽ സംഘടിപ്പിച്ച ക്രിസ്മസ്-പുതുവത്സരാഘോഷ പരിപാടിയിലാണ് ശിശുക്ഷേമസമിതിയുടെ വൈസ് പ്രസിഡൻ്റ് കൂടിയായ മന്ത്രി പങ്കെടുത്തത്.


കുഞ്ഞുങ്ങൾക്കൊപ്പം കേക്ക് മുറിച്ചാണ് ആഘോഷ പരിപാടികളുടെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചത്. കുട്ടികൾ പകരുന്ന സ്നേഹ വിതുമ്പലുകൾ ലോകത്തിനായി പകർന്നു നൽകണമെന്ന് മന്ത്രി പറഞ്ഞു. ഒന്നര വയസു മുതൽ പതിനാറ് വയസ്സുവരെയുള്ള കുട്ടികളാണ് ആഘോഷത്തിന്റെ ഭാ​ഗമായത്. മന്ത്രിക്കൊപ്പം ക്രിസ്മസ് പാട്ടുകൾ പാടി കുട്ടികൾ ആഘോഷം കളറാക്കി.


സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി എൽ അരുൺ ഗോപി, തിരുവനന്തപുരംചൈൾഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്സൺ മോഹൻ രാജ്, ജില്ലാ ചൈൾഡ് പ്രൊട്ടക്ഷൻ ഓഫീസർ സുജ എസ് ജെ, തിരുവനന്തപുരം റൂറൽ എസ്പി സുദർശനൻ, സംസ്ഥാന ശിശുക്ഷേമ സമിതി വൈസ് പ്രസിഡൻ്റ് പി സുമേശൻ ജോയിൻ്റ് സെക്രട്ടറി മീരാ ദർശക്, ട്രഷറർ കെ ജയപാൽ,എക്സിക്യൂട്ടീവ് അംഗങ്ങളായ ഒ എം ബാലകൃഷ്ണൻ, എം കെ പശുപതി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home