ആലപ്പുഴയിൽ ഹൗസ് ബോട്ടിൽ നിന്നും വീണ് രണ്ടര വയസുള്ള കുട്ടി മരിച്ചു

പ്രതീകാത്മക ചിത്രം
ആലപ്പുഴ: ഹൗസ് ബോട്ടിൽ നിന്നും കായലിൽ വീണ് രണ്ടര വയസുള്ള കുട്ടി മരിച്ചു. തമിഴ്നാട് തിരുനെൽവേലിയിൽ നിന്നെത്തിയ സംഘത്തിലെ സുകൻ എന്ന കുട്ടിയാണ് മരിച്ചത്. ഹൗസ് ബോട്ട് യാത്ര ആരംഭിക്കുന്ന സ്റ്റാർട്ടിങ് പോയിന്റിലാണ് അപകടം ഉണ്ടായത്.
അബദ്ധത്തിൽ ഹൗസ് ബോട്ടിൽ നിന്നും കുട്ടി കായലിലേയ്ക്ക് വീഴുകയായിരുന്നു. ഹൗസ് ബോട്ട് ജീവനക്കാരും പ്രദേശവാസികളും ചേർന്ന് കുട്ടിയെ രക്ഷപ്പെടുത്തി സമീപത്തെ ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തമിഴ്നാട്ടിൽ നിന്ന് കുടുംബസമേതം വിനോദയാത്രയ്ക്കെത്തിയതായിരുന്നു സംഘം.








0 comments