ad
Deshabhimani

പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ച സംഭവം :ജില്ലാ പട്ടിക വർഗ വികസന ഓഫീസർ റിപ്പോർട്ട് തേടി

infant
വെബ് ഡെസ്ക്

Published on Sep 01, 2025, 08:02 AM | 1 min read

പാലക്കാട്: മീനാക്ഷിപുരം സർക്കാർപതി ആദിവാസി ഉന്നതിയിൽ പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ച സംഭവത്തിൽ ജില്ലാ പട്ടിക വർഗ വികസന ഓഫീസർ റിപ്പോർട്ട് തേടി.ഇന്നലെയായിരുന്നു മീനാക്ഷിപുരം സർക്കാർപതി ആദിവാസി ഉന്നതിയിലെ പാർത്ഥിപൻ-സംഗീത ദമ്പതികളുടെ നാല് മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചത്.


കുഞ്ഞിന് പാൽ നൽകുന്നതിനിടെ അനക്കമില്ലെന്ന് കണ്ടതോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇതിന് പിന്നാലെ ഗർഭാവസ്ഥയിൽ സർക്കാരിൽ നിന്ന് ലഭിക്കേണ്ടിയിരുന്ന ആനൂകൂല്യങ്ങൾ ലഭിച്ചില്ലെന്ന ആരോപണവുമായി സംഗീത രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ജില്ലാ പട്ടിക വർഗ വികസന ഓഫീസർ വിഷയത്തിൽ ഇടപെട്ടത്.


ചിറ്റൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസറോടൊണ് പട്ടിക വർഗ വികസന ഓഫീസർ റിപ്പോർട്ട് തേടിയത്. കുഞ്ഞിന്റെ അമ്മയ്ക്ക് ആനുകൂല്യങ്ങൾ മുടങ്ങിയെന്ന പരാതിയിൽ അന്വേഷണം നടത്താനും തീരുമാനമായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home