Deshabhimani

print edition അവയവംമാറ്റിവയ്‌ക്കൽ ആശുപത്രി; ക്രെഡിറ്റ്‌ സ്വന്തമാക്കാൻ മുഖ്യമന്ത്രിയുടെ ‘പുതിയ’ പ്രഖ്യാപനം

vd satheesan.JPG
വെബ് ഡെസ്ക്

Published on Oct 04, 2026, 01:30 AM | 1 min read

കോഴിക്കോട്‌: എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ ചേവായൂരിൽ കല്ലിട്ട അവയവംമാറ്റിവയ്‌ക്കൽ ആശുപത്രിയുടെ ക്രഡിറ്റ്‌ സ്വന്തമാക്കാൻ മുഖ്യമന്ത്രി വി ഡി സതീശന്റെ പാഴ്‌ ശ്രമം. കേരള ഹാർട്ട്‌ കെയർ സൊസൈറ്റി സിൽവർ ജൂബിലി ആഘോഷം ഉദ്‌ഘാടനം ചെയ്യുന്നതിനിടെയാണ്‌ ആശുപത്രി യുഡിഎഫ്‌ സർക്കാർ അനുവദിച്ചെന്ന വിചിത്ര പ്രഖ്യാപനം മുഖ്യമന്ത്രി നടത്തിയത്‌.


കഴിഞ്ഞ ഫെബ്രുവരി ഏഴിന്‌ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനാണ്‌ ഇന്ത്യയിലെ ആദ്യത്തെയും ലോകത്തെ മൂന്നാമത്തെ ബൃഹദ്‌ സംരംഭവുമായ ഇൻസ്‌റ്റിറ്റ്യൂട്ടിന്‌ കല്ലിട്ടത്. ടെൻഡർ നടപടികളും ആരംഭിച്ചു. തെരഞ്ഞെടുപ്പ്‌ വിജ്ഞാപനംവന്നതിനാൽ നടപടി നീണ്ടു. പുതിയ സർക്കാർ നാലുമാസമായിട്ടും ടെൻഡർ നടപടി കൈക്കൊണ്ടില്ല. ഇത്‌ മറച്ചുവച്ചാണ്‌ മുഖ്യമന്ത്രി പുതിയ പ്രഖ്യാപനവുമായി എത്തിയത്‌.


ചേവായൂര്‍ ഗോള്‍ഫ് ലിങ്ക് റോഡിലെ 20 ഏക്കറിൽ 271 കോടി രൂപ ചെലവിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്നത്. 30 മാസത്തിനകം നാടിന്‌ സമർപ്പിക്കുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്നതോടെ നിലവിലെ അവയവമാറ്റ ചികിത്സാച്ചെലവ് മൂന്നിലൊന്നായി കുറയും. 35 കോടി രൂപ ചെലവില്‍ സര്‍വസൗകര്യങ്ങളോടും കൂടിയ ത്വക്ക് രോഗ ആശുപത്രി കെട്ടിടവും നിര്‍മിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home