ad
Deshabhimani

ലക്ഷങ്ങൾ സമ്മാനം നേടാം; വിദ്യാർഥികൾക്കായുള്ള ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് മത്സരം ജനുവരി 12 മുതൽ

quiz
വെബ് ഡെസ്ക്

Published on Jan 01, 2026, 01:43 PM | 1 min read

തിരുവന്തപുരം: വിദ്യാർഥികൾക്കിത് അറിവിന്റെ സുവർണാവസരം. കേരളത്തിന്റെ സാമൂഹിക പുരോഗതിയുടെ ചരിത്രം അടിസ്ഥാനമാക്കിയുള്ള വിജ്ഞാന യാത്രയിൽ നിങ്ങൾക്കും പങ്കാളികളാകാം. ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് മത്സരത്തിന് ജനുവരി 12 നോടെ തുടക്കമാകും. സംസ്ഥാനത്തെ എട്ട് മുതൽ 12 വരെ ക്ലാസുകളിലുള്ള വിദ്യാർഥികൾക്കും, സർവകലാശാല, കോളേജ് വിദ്യാർത്ഥികൾക്കും പ്രത്യേകം മത്സരങ്ങളാണ് നടത്തുക.


സ്‌കൂൾ തല മത്സര വിജയികൾക്ക് ഒന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും രണ്ടാം സമ്മാനമായി മൂന്ന് ലക്ഷം രൂപയും മൂന്നാം സമ്മാനമായി രണ്ട് ലക്ഷം രൂപയും ലഭിക്കും. കോളേജ് തല മത്സര വിജയികൾക്ക് ഒന്നാം സമ്മാനമായി മൂന്ന് ലക്ഷം രൂപയും രണ്ടാം സമ്മാനമായി രണ്ട് ലക്ഷം രൂപയും മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും സമ്മാനമായി നൽകും. മെമന്റോ, പ്രശസ്തി പത്രം എന്നിവയും വിജയികൾക്ക് ലഭിക്കും. പങ്കെടുക്കുന്ന എല്ലാവർക്കും ഓൺലൈൻ സർട്ടിഫിക്കറ്റ് നൽകും. ശരിയുത്തരങ്ങൾക്ക് കാണികൾക്കും സമ്മാനം ലഭിക്കുന്ന ജനകീയ മത്സരമായാണ് ജില്ലാ തലം മുതൽ മത്സരം സംഘടിപ്പിക്കുന്നത്.





സ്‌കൂൾ തലത്തിൽ സ്‌കൂൾ, വിദ്യാഭ്യാസ ജില്ല, ജില്ല, സംസ്ഥാന തലം എന്നിങ്ങനെയാണ് മത്സരം സംഘടിപ്പിക്കുന്നത്. സ്‌കൂൾ തലത്തിൽ വ്യക്തിഗതമായും വിദ്യാഭ്യാസ ജില്ല മുതൽ ടീം തലത്തിലായിരിക്കും മത്സരം നടത്തുക.


സംസ്ഥാന തലത്തിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ അന്തിമ വിജയിയെ കണ്ടെത്തും. കോളേജ് വിഭാഗത്തിൽ കോളേജ്, ജില്ല, സംസ്ഥാന തലങ്ങളിലായിരിക്കും മത്സരം. കോളേജ് തലത്തിൽ വ്യക്തിഗതമായും പിന്നീട് ടീമായും മത്സരിക്കാവുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. സംസ്ഥാന തലത്തിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിലൂടെ അന്തിമ വിജയിയെ കണ്ടെത്തും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home