Deshabhimani

ആശ്രാമത്ത് ഇനി ​ഗുരുവിന്റെ സൗമ്യസാന്നിധ്യം; വെങ്കല പ്രതിമ മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു

guru statue
വെബ് ഡെസ്ക്

Published on Jan 19, 2026, 10:55 AM | 1 min read

കൊല്ലം : കൈ രണ്ടും മടിയിൽവച്ച്‌ സ‍ൗമ്യഭാവത്തോടെയുള്ള ശ്രീനാരായണ ഗുരുവിന്റെ വെങ്കല പ്രതിമ ആശ്രാമത്തെ ശ്രീനാരായണ ഗുരു സാംസ്‌കാരിക സമുച്ചയത്തിൽ സ്ഥാപിച്ചു. തിങ്കൾ പകല്‍ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിമ അനാച്ഛാദനം ചെയ്തു. എട്ടടി ഉയരത്തിലും അഞ്ചടി വീതിയിലുമുള്ള പ്രതിമ ശിൽപ്പി ഉണ്ണി കാനായിയുടെ നേതൃത്വത്തിൽ രണ്ടുവർഷംകൊണ്ടാണ് പൂർത്തിയാക്കിയത്‌. ശനിയാഴ്‌ച വൈകിട്ടോടെ കൈതപ്പുറം വണ്ണാത്തിപ്പുഴയുടെ തീരമായ കാനായിൽനിന്നും പ്രതിമ ആശ്രാമത്ത് എത്തിച്ചു.


ആദ്യം കളിമണ്ണിൽ പ്രതിമ നിർമിച്ച്‌ സാംസ്‌കാരിക വകുപ്പ്‌, ലളിതകലാ അക്കാദമി ഉദ്യോഗസ്ഥരെയും ശിവശിരി മഠത്തിലെ സ്വാമിമാരെയും നേരിൽകാണിച്ച്‌ വിലയിരുത്തി അനുമതി വാങ്ങിയിരുന്നു. കളിമണ്ണിന്‌ പുറത്ത്‌ പ്ലാസ്‌റ്റർഓഫ്‌ പാരീസ്‌ മോൾഡ്‌ ചെയ്‌തും അതിന്റെ മുകളിൽ മെഴുക്‌ ചെയ്‌തും പിന്നീട്‌ പല തരത്തിലുള്ള മണ്ണ്‌ തേച്ചതിനും ശേഷം വെങ്കലം കാസ്‌റ്റ്‌ ചെയ്യുകയായിരുന്നു. ഏകദേശം 800 കിലോ വെങ്കലമാണ്‌ ഉപയോഗിച്ചത്‌.


കൊല്ലത്ത്‌ ശ്രീനാരായണ ഗുരു സാംസ്‌കാരിക സമുച്ചയത്തിൽ സ്ഥാപിക്കാനുള്ള ഗുരുവിന്റെ പ്രതിമ ചെയ്യാൻ ലഭിച്ച അവസരം വലിയ അംഗീകാരമായി കാണുന്നുവെന്ന്‌ ഉണ്ണി കാനായി പറഞ്ഞു. സുരേഷ്‌ അമ്മാനപ്പാറ, വിനേശ്‌ കൊയ്‌ക്കീൽ, ബാലൻ പാച്ചേനി, രതീഷ്‌ വിറകൻ, ഷൈൻജിത്ത്‌ കുഞ്ഞുമംഗലം, ടി കെ അഭിജിത്ത്‌, ഉണ്ണിയുടെ മകൻ അർജുൻ കാനായി, സി സുരേശൻ, എം കെ ശ്രീകുമാർ എന്നിവർ പ്രതിമ നിർമാണത്തിൽ സഹായികളായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home