മൈത്രിയുടെയും സ്നേഹത്തിന്റെയും പ്രകാശം പരത്തട്ടെ; പെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ആഗോള ജനതയ്ക്ക് ചെറിയ പെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അപരന്റെ ദുഃഖങ്ങളിൽ താങ്ങാകാനും, മൈത്രിയുടെയും സ്നേഹത്തിന്റെയും പ്രകാശം നാടാകെ പരത്താനും പെരുന്നാൾ ആഘോഷങ്ങൾക്ക് കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ്റെ ചെറിയ പെരുന്നാൾ ആശംസ
ത്യാഗത്തിന്റെയും സഹനത്തിന്റെയും മഹത് സന്ദേശം പകർന്നുനൽകിയ റംസാൻ മാസത്തിനു സമാപ്തിയാവുകയാണ്. വ്രതത്തിലൂടെ മനസ്സുകളെ സ്ഫുടം ചെയ്യാനും പരസ്പര സ്നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കാനുമാണ് ഈ നോമ്പുകാലവും നമ്മെ ഓർമ്മിപ്പിച്ചത്. ലോകമെമ്പാടുമുള്ള വിശ്വാസികൾക്കൊപ്പം നമ്മുടെ നാടും ചെറിയ പെരുന്നാളിന്റെ ആഹ്ളാദത്തിലേക്ക് കടക്കുകയാണ്.
അപരന്റെ ദുഃഖങ്ങളിൽ താങ്ങാകാനും, മൈത്രിയുടെയും സ്നേഹത്തിന്റെയും പ്രകാശം നാടാകെ പരത്താനും ഈ പെരുന്നാൾ ആഘോഷങ്ങൾക്ക് കഴിയട്ടെ.
ഏവർക്കും ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ.










0 comments