Deshabhimani

ചെറുവയൽ രാമന് നാട് വിടനൽകി

Cheruvayal

ചെറുവയൽ രാമന്റെ സംസ്കാര സംസ്കാരച്ചടങ്ങ്| Photo: ScreenGrab

വെബ് ഡെസ്ക്

Published on Oct 15, 2026, 06:26 PM | 1 min read

മാനന്തവാടി : ചെറുവയൽ രാമന് നാടിന്റെ അന്ത്യാഞ്ജലി. മാനന്തവാടി കൊടുമലയിലെ ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങുകൾ നടന്നു. പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകി.

നിരവധി പേർ അന്ത്യാഞ്ജലി അർപ്പിച്ചു.


വയനാടിന്റെ നെല്ലച്ഛൻ എന്നറിയപ്പെട്ടിരുന്ന ചെറുവയൽ രാമൻ ബുധനാഴ്ച കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്. 74 വയസായിരുന്നു. പാരമ്പര്യ നെൽവിത്തുകളുടെ സംരക്ഷണത്തിനും ജൈവകൃഷിയുടെ പ്രചാരണത്തിനുമായി പതിറ്റാണ്ടുകൾ നീണ്ട പ്രവർത്തനമാണ് അദ്ദേഹം നടത്തിയത്.


അമ്പതിലധികം പരമ്പരാഗത നെല്ലിനങ്ങൾ സംരക്ഷിച്ച അദ്ദേഹത്തെ കാർഷിക മേഖലയിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് 2023ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.


അമ്പതിലധികം തനത് നെല്ലിനങ്ങൾ സംരക്ഷിച്ചിരുന്ന അദ്ദേഹത്തെ 2023ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. പരമ്പരാഗത കാർഷിക അറിവുകളുടെയും ജൈവവൈവിധ്യത്തിന്റെയും സംരക്ഷണത്തിൽ നിർണായക സംഭാവന നൽകിയ അദ്ദേഹത്തിന്റെ വിയോഗം കാർഷിക കേരളത്തിന് തീരാനഷ്ടമായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home