ad
Deshabhimani

ചേർപ്പുങ്കൽ പാലത്തിൽ നിന്നും മീനച്ചിലാറ്റിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

 drowned

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 26, 2026, 02:21 PM | 1 min read

പാലാ: മീനച്ചിലാറ്റിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. ചേർപ്പുങ്കൽ പാലത്തിൽ നിന്നും മീനച്ചിലാറ്റിലേക്ക് ചാടിയ യുവതിയുടെ മൃതദേഹമാണ് കണ്ടെടുത്തത്. ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരിയായ വയലാ അച്ചുകുന്നേൽ എമ്മി ഉദയൻ (24) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം ഉണ്ടായത്.


പാലത്തിൽ നിന്നും വലിയൊരു ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികളാണ് യുവതി ആറ്റിലേക്ക് ചാടിയ വിവരം പൊലീസിനെ അറിയിക്കുന്നത്. തുടർന്ന് നടത്തിയ തിരച്ചിലിൽ എമ്മിയുടെ ബാഗും മൊബൈൽ ഫോണും പാലത്തിൽ നിന്നും കണ്ടെത്തിയിരുന്നു.കനത്ത മഴയെത്തുടർന്ന് മീനച്ചിലാറ്റിൽ ശക്തമായ ഒഴുക്കാണുണ്ടായിരുന്നത്.


ഇത് രക്ഷാപ്രവർത്തനത്തിന് വലിയ പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും പാലായിൽ നിന്നുള്ള ഫയർഫോഴ്സും കോട്ടയത്ത് നിന്നുള്ള സ്കൂബ ടീമും നാട്ടുകാരും ചേർന്ന് നടത്തിയ മണിക്കൂറുകൾ നീണ്ട ഊർജ്ജിത തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്താനായത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പാലാ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പാലാ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home