ad
Deshabhimani

ചേലക്കരയിൽ ബസ് സ്റ്റോപ്പിലേക്ക് ബസ് ഇടിച്ചുകയറി; അഞ്ച് പേർക്ക് പരിക്ക്

chelakkara bus accident

Photo Credit: Facebook

വെബ് ഡെസ്ക്

Published on Jun 30, 2026, 10:26 AM | 1 min read

തൃശൂർ: ചേലക്കരയിൽ ബസ് നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി അപകടം. അഞ്ച് പേർക്ക് പരിക്കേറ്റു. വാഴക്കോട് പ്ലാഴി സംസ്ഥാനപാതയിലെ കായാം പൂവത്ത് ആണ് അപകടമുണ്ടായത്. പഴയന്നൂർ ഭാഗത്ത് നിന്നും ചേലക്കര ഭാഗത്തേക്ക് യാത്രക്കാരുമായി വന്നിരുന്ന സ്വകാര്യബസ്സാണ് നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറിയത്. അപകടത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ ചേലക്കര താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. അപകടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.


(ഈ വാർത്തയ്ക്കൊപ്പം നൽകിയിരിക്കുന്ന ചിത്രം ദേശാഭിമാനിയുടേതല്ല. അത് ചേലുളള ചേലക്കര എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നും എടുത്തിട്ടുള്ളതാണ്)




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home