ad
Deshabhimani

ലീഗ് ആഹ്ലാദപ്രകടനത്തിനിടെ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചു; മൂന്ന് പേർക്ക് പരിക്ക്

CHATHAMANGALAM BLAST

സ്ഫോടനം നടന്ന കാർ ടാർപോളിൻ ഉപയോഗിച്ച് മൂടിയിട്ട നിലയിൽ

വെബ് ഡെസ്ക്

Published on Dec 14, 2025, 10:08 AM | 1 min read

കുന്നമംഗലം (കോഴിക്കോട്): ചാത്തമംഗലം പഞ്ചായത്തിൽ മുസ്ലിംലീഗിന്റെ ആഹ്ലാദപ്രകടനത്തിനിടെ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചു. ലീഗ് പ്രവർത്തകന്റെ കാറിനുള്ളിൽനിന്ന് വൻ ശബ്ദത്തോടെയുണ്ടായ സ്ഫോടനത്തിൽ 3 പേർക്ക് പരിക്കേറ്റു. ലീഗ് പ്രവർത്തകരായ വി പി ഷമീദ്, ഇർഷാദ് അയ്യനാരി പാലക്കുറ്റി, അനിഫ മേലെ പുതുക്കുന്നത്ത് എന്നിവർക്കാണ് പരിക്കേറ്റത്. പൂളക്കോട് ജിഎൽപി സ്കൂളിന് സമീപത്തായി ശനി വൈകിട്ട്‌ നാലോടെയാണ് സംഭവം.


സ്‌ഫോടനത്തിൽ കാറിന്റെ മുകൾഭാഗം തകർന്നു. കാറ് ടാർപോളിൻകൊണ്ട് മൂടിയനിലയിലാണ്. കെ എൽ 65 ഇ 9607 എന്ന കാറിൽനിന്നാണ് സ്ഫോടനമുണ്ടായത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷിക്കണമെന്ന്‌ നാട്ടുകാർ ആവശ്യപ്പെട്ടു.


കുന്നത്ത്‌പാലത്ത് മുസ്ലിംലീഗിന്റെ അഴിഞ്ഞാട്ടം


പന്തീരാങ്കാവ്: ഒളവണ്ണ കുന്നത്ത്പാലത്ത് മുസ്ലിംലീഗിന്റെ അഴിഞ്ഞാട്ടം. സിപിഐ എം കുന്നത്ത്പാലം ലോക്കൽ കമ്മിറ്റി അംഗം പാറക്കൽ താഴം റോഡിൽ സുരേഷിന്റെ വീടിനുനേരെ പടക്കം എറിഞ്ഞുപൊട്ടിക്കുകയും കല്ലെറിയുകയും ചെയ്തു. ആക്രമണത്തിൽ വീടിന്റെ ജനൽച്ചില്ലുകൾ തകർന്നു. ശനി വൈകിട്ട് 6.45നും 7നും ഇടയിൽ അറുപതോളം മുസ്ലിംലീഗ് പ്രവർത്തകർ സംഘടിച്ച് അതിക്രമം നടത്തുകയായിരുന്നു. വീട്ടിൽ ആളുകൾ ഇല്ലായിരുന്നു. പന്തീരാങ്കാവ് പൊലീസിൽ പരാതി നൽകി. സംഭവസ്ഥലത്ത് വൻ പൊലീസ് സന്നാഹമുണ്ട്.


തദ്ദേശ തെരഞ്ഞെടുപ്പിൽ കുന്നത്ത്പാലം 21-ാം വാർഡിൽ മുസ്ലിം ലീഗിന്റെ സ്ഥാനാർഥിയാണ് വിജയിച്ചത്. മുസ്ലിംലീഗ്‌ പ്രവർത്തകരുടെ അഴിഞ്ഞാട്ടത്തിൽ പ്രതിഷേധിച്ച് സിപിഐ എമ്മിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനം കുന്നത്ത്പാലത്ത് എത്തിയപ്പോൾ മുസ്ലിംലീഗ് പ്രവർത്തകർ അതിക്രമത്തിന്‌ ശ്രമിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home