കെപിസിസി പ്രസിഡന്റ്
print edition ചാണ്ടി ഉമ്മനും രംഗത്ത്

ചാണ്ടി ഉമ്മൻ
തിരുവനന്തപുരം : അവസാനനിമിഷം മന്ത്രിപ്പട്ടികയിൽനിന്ന് വെട്ടിമാറ്റിയ ചാണ്ടി ഉമ്മനെ കെപിസിസി പ്രസിഡന്റാക്കണമെന്ന ആവശ്യമായി ഒരുവിഭാഗം രംഗത്ത്. എ ഗ്രൂപ്പിന് പൊതുവായി ഇൗ ആഗ്രഹമില്ലെങ്കിലും ഉമ്മൻചാണ്ടിയുടെ കുടുംബത്തിന്റെ വികാരമായാണ് ആവശ്യം പുതുപ്പള്ളിയിൽനിന്ന് ഒരുകൂട്ടർ ഉയർത്തുന്നത്. ഇതോടെ കെപിസിസി പ്രസിഡന്റിനായുള്ള തർക്കത്തിൽ നാലുപേർ പരസ്യമായി രംഗത്തുവന്നു. നേരത്തെ ബെന്നി ബഹ്‌നാൻ, കൊടിക്കുന്നിൽ സുരേഷ്, ചെന്നിത്തലയുടെ നോമിനി ജോസഫ് വാഴക്കൻ എന്നിവരാണ് കെപിസിസി പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ടിരുന്നത്.
ഉമ്മൻചാണ്ടി സർക്കാരിൽനിന്ന് വി ഡി സതീശനെ ഒഴിവാക്കിയതിനുപകരം ചാണ്ടി ഉമ്മനെ അവഗണിച്ചതാണെന്ന ആക്ഷേപം കോൺഗ്രസിനുള്ളിൽ ശക്തമാണ്. ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ഉമ്മൻ ചാണ്ടിയുടെ കുടുംബം സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു. ഇതോടെ, ബെന്നി ബഹ്‌നാൻ എംപിയുടെ നേതൃത്വത്തിൽ എ ഗ്രൂപ്പ് എഐസിസി നേതാക്കളെ നേരിട്ട് കണ്ട് അതൃപ്‌തി അറിയിച്ചിട്ടുണ്ട്.
അതിനിടെ കെപിസിസി പ്രസിഡന്റാക്കണം എന്ന ആവശ്യവുമായി തലസ്ഥാനത്ത് എംഎൽഎ ഹോസ്‌റ്റലിനുമുന്നിൽ ഫ്ലക്‌സ് ബോർഡ് പ്രത്യക്ഷപ്പെട്ടു. കോട്ടയത്തും ബോർഡുകൾ വന്നിട്ടുണ്ട്.










0 comments