'ഷാഫിയും രാഹുലുമായി അഭിപ്രായവ്യത്യാസമുണ്ട്': തുറന്നുപറഞ്ഞ് ചാണ്ടി ഉമ്മൻ

തിരുവനന്തപുരം: ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലുമായി അഭിപ്രായവ്യത്യാസമുണ്ടെന്ന് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. യൂത്ത് കോൺഗ്രസ് അധ്യക്ഷതിരഞ്ഞെടുപ്പിനു മുൻപ് മുതലേ ഇരുവരുമായും അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുൻപ് ഉമ്മൻ ചാണ്ടിയുടെ കൂടെ അഭിപ്രായം സ്വീകരിക്കണമായിരുന്നു. അങ്ങനെ ഒരു തെരഞ്ഞെടുപ്പ് നടത്തും മുൻപ് അതികായനായ ഒരു നേതാവിന്റെ അഭിപ്രായം തേടാത്തതിൽ അതൃപ്തി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഹുലുമായി ബന്ധപ്പെട്ടുയരുന്ന ലൈംഗിക പരാതികൾ തെരഞ്ഞെടുപ്പിനെ ബാധിക്കില്ല എന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം.
ഒരുപാട് കാര്യങ്ങളിൽ ഇവരുമായി അഭിപ്രായവ്യത്യാസം ഉണ്ട്. രണ്ട് രാഷ്ട്രീയ നിലപാടുകളാണ് തങ്ങൾ സ്വീകരിക്കുന്നത്. ഉമ്മൻ ചാണ്ടിയുമായും ഇവർക്ക് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു. പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട് പോലും പ്രശ്നങ്ങളുണ്ടായി.
അതിന്റെ ഭാഗമായി ഉണ്ടായ അഭിപ്രായവ്യത്യാസങ്ങളാണ് വ്യത്യസ്ത രാഷ്ട്രീയ നിലപാടുകളായി ഇന്നും തുടരുന്നതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് കോൺഗ്രസ് എന്ത് നിലപാടാണ് എടുക്കാനുദ്ദേശിക്കുന്നത് എന്ന വിഷയത്തിൽ പ്രവർത്തകർക്കിടയിൽ തന്നെ അസംതൃപ്തി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ചാണ്ടി ഉമ്മന്റെ ഈ പ്രതികരണം.










0 comments