print edition ചമ്പക്കുളം മൂലം ജലോത്സവം ഇന്ന്

മങ്കൊമ്പ്: കേരളത്തിന്റെ ജലോത്സവ സീസണിന് തുടക്കംകുറിച്ച് പമ്പയാറ്റിൽ ചമ്പക്കുളം മൂലംവള്ളംകളി തിങ്കളാഴ്‌ച. രാജപ്രമുഖൻ ട്രോഫിക്കായി ഏഴ് ചുണ്ടൻ ഉൾപ്പെടെ 14 കളിവള്ളം മാറ്റുരയ്‌ക്കുമ്പോൾ ആയിരങ്ങൾ കരയിൽ തടിച്ചുകൂടും. പകൽ രണ്ടിന് കലക്‌ടർ ഷാജി വി നായർ പതാക ഉയർത്തും. മന്ത്രി പി സി വിഷ്‌ണുനാഥ് സമ്മേളനം ഉദ്ഘാടനംചെയ്യും. റെജി ചെറിയാൻ എംഎൽഎ അധ്യക്ഷനാകും. 2.30നാണ് മാസ് ഡ്രിൽ. 2.45ന് ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്‌ണു പ്രദീപിന്റെ നേതൃത്വത്തിൽ ജലഘോഷയാത്ര ഫ്ലാഗ് ഓഫ്. മൂന്നിന് പ്രാഥമിക മത്സരങ്ങൾ തുടങ്ങും. ആദ്യം ചുണ്ടൻവള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളും തുടർന്ന് ചെറുവള്ളങ്ങളുടെ പ്രദർശന മത്സരവും.











0 comments