ad
Deshabhimani

ചമ്പക്കുളം മൂലം വള്ളംകളി: ചെറുതന ചുണ്ടൻ ജേതാക്കൾ

CHAMBAKKULAM MOOLAM BOAT RACE

ചമ്പക്കുളം മൂലം വള്ളംകളിയിൽ എൻസിബിസി ബോട്ട്‌ ക്ലബിന്റെ ചെറുതന പുത്തൻ ചുണ്ടൻ ഒന്നാമതായി ഫിനിഷ് ചെയ്യുന്നു. ഫേട്ടോ: ആനന്ദ് കെ എസ്

വെബ് ഡെസ്ക്

Published on Jul 09, 2025, 08:05 PM | 2 min read

ആലപ്പുഴ: ചമ്പക്കുളം മൂലം വള്ളംകളിയിൽ രാജപ്രമുഖൻ ട്രോഫിയിൽ ചെറുതന പുത്തൻ ചുണ്ടൻ മുത്തമിട്ടു. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് തുഴഞ്ഞ ചുണ്ടനാണ് രാജപ്രമുഖൻ ട്രോഫി കരസ്ഥമാക്കിയത്. ചമ്പക്കുളം ബോട്ട്‌ ക്ലബ്‌ തുഴഞ്ഞ ചമ്പക്കുളം ചുണ്ടൻ രണ്ടാം സ്ഥാനവും ആയാപറമ്പ് വലിയ ദിവാൻജി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.


ലൂസേഴ്​സ്​ ഫൈനലിൽ ആയാംപറമ്പ്​ പാണ്ടി (യുബിസി കൈനകരി) വിജയിച്ചു. നടുഭാഗം ചുണ്ടനാണ്​ (നടുഭാഗം ബോട്ട്​ ക്ലബ്​) രണ്ടാംസ്ഥാനം. വെപ്പ് ബി ഗ്രേഡ് മത്സരത്തിൽ പി ജി കരിപ്പുഴ (കൊണ്ടാക്കൽ ബോട്ട് ക്ലബ്) ഒന്നാമതെത്തി. ചിറ​മേൽ തോട്ടുകടവൻ (കൊടുപ്പുന്ന ബോട്ട്​ ക്ലബ്​) രണ്ടും പുന്നത്ര പുരയ്ക്കൽ (വിബിസി വൈശ്യംഭാഗം) മൂന്നുംസ്ഥാനം നേടി. വെപ്പ്​ എ ഗ്രേഡ്​ വിഭാഗത്തിൽ അമ്പലക്കടവൻ (കുമരകം ടൗൺ ബോട്ട് ക്ലബ്) വിജയിച്ചു. രണ്ടാംസ്ഥാനം നവജ്യോതിയും (നടുവിലേപുരക്കൽ കൾചറൻ ആൻഡ് ഡവലപ്‌മെന്റ്‌ സൊസൈറ്റി), മൂന്നാംസ്ഥാനം മണലിയും (കാരിച്ചാൽ ചുണ്ടൻ ബോട്ട്​ ക്ലബ്​) സ്വന്തമാക്കി.


ഇന്ന് പകൽ 2.30ഓടെ ആണ് പമ്പയാറ്റിൽ ആവേശത്തുഴച്ചിൽ ആരംഭിച്ചത്. പണിമുടക്ക് ദിവസവും നിരവധി ആളുകളാണ് കുട്ടനാട്ടിൽ പമ്പയാറിന്റെ ഇരു കരകളിലും മത്സരം കാണാൻ എത്തിയത്. ആ ആവേശം ചോർന്നുപോകാത്ത ജലപൂരമായിരുന്നു ചമ്പക്കുളം മൂലം വള്ളംകളി. അഞ്ച് ചുണ്ടൻവള്ളവും മൂന്നുവീതം വെപ്പ് എ, ബി ഗ്രേഡ് വള്ളവുമാണ് മത്സരിച്ചത്. ശനിയാഴ്‌ച രാജപ്രമുഖൻ ട്രോഫിയും വഹിച്ചുള്ള വിളംബരഘോഷയാത്രയോടെയാണ് വള്ളംകളി മത്സരത്തിന് തുടക്കമായത്.


ജലമേളയുടെ ഉദ്​ഘാടനം കൊടിക്കുന്നിൽ സുരേഷ്​ എം പി നിർവഹിച്ചു. തോമസ്​ കെ. തോമസ്​ എം എൽ എ അധ്യക്ഷത വഹിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അജികുമാർ ഫ്ലാഗ് ഓഫ്​ നിർവഹിച്ചു. ജലഘോഷയാത്രയു​ടെ ഫ്ലാഗ്​ ഓഫ്​ ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി നിർവഹിച്ചു.


ജില്ല കലക്ടർ അലക്സ്​ വർഗീസ്​, ജലോത്സവസമിതി ചെയർമാൻ സമീർ കിഷൻ, മുൻ എം എൽ എ കെ കെ ഷാജു, ​ആർ കെ കുറുപ്പ്​, ഫാ. ​ജയിംസ്​ പാലയ്ക്കൽ, ചമ്പക്കുളം പഞ്ചായത്ത്​ പ്രസിഡന്‍റ്​​ ജലജകുമാരി, കൈനകരി പഞ്ചായത്ത്​ പ്രസിഡന്‍റ്​ എം സി പ്രസാദ്​ എന്നിവർ സംസാരിച്ചു. കൊടിക്കുന്നിൽ സുരേഷ്​ എം പി, തോമസ്​ കെ തോമസ്​ എം എൽ എ എന്നിവർ ചേർന്ന്​ സമ്മാനദാനം നിർവഹിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home