ad
Deshabhimani

ഭരണഘടനയ്‌ക്കെതിരെയുള്ള വെല്ലുവിളി; ആര്‍എസ്‌എസ്‌ തുറക്കുന്നത്‌ ഫാസിസത്തിലേക്കുള്ള വാതില്‍- എ കെ ബാലൻ

ak balan
വെബ് ഡെസ്ക്

Published on Jun 27, 2025, 07:26 PM | 1 min read

തിരുവനന്തപുരം: ഫാസിസത്തിലേക്കുള്ള വാതില്‍ തുറക്കുന്നതിന്റെ ഭാഗമാണ്‌ ആര്‍എസ്‌എസിന്റെ ഭരണഘടനയ്‌ക്കെതിരെയുള്ള വെല്ലുവിളിയെന്ന്‌ മുതിർന്ന സിപിഐ എം നേതാവ്‌ എ കെ ബാലൻ. മതേതരത്വവും, സോഷ്യലിസവും ഭരണഘടനയില്‍ നിന്ന്‌ ഒഴിവാക്കണമെന്ന ആര്‍എസ്‌എസ്‌ ആവശ്യം പുതുതായി വന്നതല്ല. ഇതേ ആവശ്യമുന്നയിച്ച്‌ ബിജെപി നേതാവ്‌ സുബ്രഹ്മണ്യസ്വാമി സുപ്രീം കോടതിയില്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി കുറച്ച്‌ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ തള്ളിയതാണെന്നും അദ്ദേഹം പറഞ്ഞു.


പ്രോട്ടാകോള്‍ ലംഘിച്ചുകൊണ്ട്‌ ചീഫ്‌ ജസ്റ്റിസ്‌ ബി ആര്‍ ഗവായിയെ മഹാരാഷ്‌ട്രയിലെ ചീഫ്‌ സെക്രട്ടറിയും, പൊലീസ്‌ മേധാവിയും അപമാനിച്ചത്‌ ശക്തമായ ഭാഷയില്‍ ചീഫ്‌ ജസ്റ്റിസ്‌ അപലപിച്ചിരുന്നു. ഇന്ത്യയിലെ രണ്ടാമത്തെ ദളിത്‌ ചീഫ്‌ ജസ്റ്റിസാണ്‌ ബി ആര്‍ ഗവായ്‌. ജുഡീഷ്യറിയെ പ്രകടമായി തന്നെ വെല്ലുവിളിക്കുന്ന സമീപനം വൈസ്‌ പ്രസിഡന്റിന്റെയടക്കമുള്ളവരില്‍ നിന്ന്‌ ഇതിനകം വന്നുകഴിഞ്ഞു. ഇതിന്റെ തുടര്‍ച്ചയാണ്‌ ആര്‍എസ്‌എസിന്റെ ഇപ്പോഴത്തെ നീക്കമെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home