print edition പിഎം ശ്രീ നടപ്പാക്കാൻ കത്തയച്ച് കേന്ദ്രം

തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള പി എം ശ്രീ പദ്ധതി നടപ്പാക്കാൻ ആവശ്യപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി കത്തയച്ചു. തമിഴ്‌നാട്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങൾക്കും കത്തയച്ചിട്ടുണ്ട്. പിഎം ശ്രീ നടപ്പാക്കാത്തതിനാൽ സംസ്ഥാനത്തിന് അർഹതപ്പെട്ട എസ്‌എസ്‌കെ വിഹിതം തടഞ്ഞുവച്ചിരിക്കുകയാണ്. നിലവിൽ 1065.59 കോടി രൂപ ലഭിക്കാനുണ്ട്. ഇൗ വർഷംമാത്രം 440 കോടി രൂപയാണ് ലഭിക്കേണ്ടത്.
ഭിന്നശേഷി വിദ്യാർഥികളുടെ വിദ്യാഭ്യാസം, ജീവനക്കാരുടെ വേതനം, യൂണിഫോം, സ്‌കൂൾ ഉച്ചഭക്ഷണം തുടങ്ങിയ പ്രവർത്തനങ്ങൾ പ്രതിസന്ധിയിലായിരുന്നു. എൽഡിഎഫ് സർക്കാർ സംസ്ഥാന വിഹിതത്തിനുപുറമെ മുൻകൂറായി പണം അനുവദിച്ചാണ് പ്രതിസന്ധി മറികടന്നത്.










0 comments