ad
Deshabhimani

print edition കേന്ദ്ര ബജറ്റ്; കേരളവിരുദ്ധവും യുവജനവിരുദ്ധവും: ഡിവൈഎഫ്ഐ

DYFI
വെബ് ഡെസ്ക്

Published on Feb 02, 2026, 12:00 AM | 1 min read

തിരുവനന്തപുരം: കേരളത്തിന്റെ ആവശ്യങ്ങളെ ഒന്നാകെ അവഗണിക്കുകയും യുവജനങ്ങളെ തൊഴിലില്ലായ്മയിലേക്ക് തള്ളിവിടുകയും ചെയ്യുന്ന കേന്ദ്ര ബജറ്റ് കേരള വിരുദ്ധവും യുവജന വിരുദ്ധവുമാണെന്ന് ഡിവൈഎഫ്ഐ. കാലങ്ങളായി കേരളം ആവശ്യപ്പെടുന്ന എയിംസ് ബജറ്റിലും അനുവദിച്ചില്ല. കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിന്റെ തുടർ വികസനത്തിനും സഹായമില്ല. കേരളത്തിലെ ട്രെയിൻ യാത്രക്കാർക്ക് പ്രതീക്ഷ നൽകുന്ന യാതൊന്നും ബജറ്റിൽ ഇല്ല.


ധാതു ഇടനാഴിയിൽ കേരളത്തെ ഉൾപ്പെടുത്തിയതിനു പിന്നിൽ കേരളത്തിലെ ധാതു സമ്പത്തിന്റെ കൊള്ള മാത്രമാണ് ലക്ഷ്യമെന്ന്‌ വ്യക്തമാണ്. കേരളംപോലെ ബിജെപി വിരുദ്ധ രാഷ്ട്രീയത്തിന് വളക്കൂറുള്ള സംസ്ഥാനങ്ങളെ പാടെ അവഗണിക്കുകയാണ് കേന്ദ്ര സർക്കാർ. അങ്ങേയറ്റം യുവജനവിരുദ്ധവും ജനദ്രോഹകരവുമായ കേന്ദ്ര ബജറ്റിനെതിരെ പ്രതിഷേധം ഉയർത്തണമെന്ന്‌ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home