ad
Deshabhimani

print edition സെൻസസ്‌ ഡ്യൂട്ടിക്ക്‌ ശനിയും ഞായറും; പകരം പരിഹാരാവധി

Census 2027
വെബ് ഡെസ്ക്

Published on Jul 01, 2026, 12:00 AM | 1 min read

തിരുവനന്തപുരം : സെൻസസ്‌ ഡ്യൂട്ടിക്ക്‌ നിയോഗിക്കപ്പെട്ട അധ്യാപകരോട്‌ ജൂലൈയിലെ ശനി, ഞായർ അവധി ദിനങ്ങൾ ഉപയോഗിച്ച്‌ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. ജൂലൈയിൽ എട്ട്‌ അവധി ദിനമാണുള്ളത്‌. ഇ‍ൗ ദിവസങ്ങളിലെ ജോലിക്ക്‌ പകരം ഒക്‌ടോബർ 31നുള്ളിൽ പ്രധാനാധ്യാപകന്റെ അനുമതിയോടെ പരിഹാരാവധി എടുക്കാമെന്ന്‌ സർക്കുലറിൽ പറയുന്നു.


ബുധൻ മുതൽ 31 വരെയാണ്‌ സെൻസസ്‌ ഒന്നാംഘട്ടത്തിന്റെ ഭാഗമായി അധ്യാപകർ വീടുകൾ കയറി വിവരശേഖരണം നടത്തേണ്ടത്‌. ഇ‍ൗ ദിവസങ്ങളിൽ അധ്യാപകർ സ്‌കൂളിൽനിന്ന്‌ വിട്ടുനിൽക്കേണ്ടിവരുന്നതിൽ പ്രതിഷേധമുയർന്നിരുന്നു. കെഎസ്‌ടിഎ ചൊവ്വാഴ്‌ച സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലും പ്രതിഷേധ ശൃംഖല സംടിപ്പിച്ചു. നിലവിലെ ഉത്തരവ്‌ പൂർണ പരിഹാരമല്ലെന്ന്‌ കെഎസ്‌ടിഎ പറഞ്ഞു. ഡ്യൂട്ടി ലീവ്‌ അനുവദിക്കണമെന്നും കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാൻ താൽക്കാലിക നിയമനം നടത്തണമെന്നുമാണ്‌ അധ്യാപക സംഘടനകളുടെ ആവശ്യം.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home