print edition ജനകീയ ഉത്സവത്തിൽ അണിചേർന്ന് പ്രമുഖർ

വോട്ട് ചെയ്യാനെത്തിയ നടൻ മോഹൻലാൽ എൽഡിഎഫ് സ്ഥാനാർഥി വി ശിവൻകുട്ടിയ്ക്കൊപ്പം (ഇടത്), നടൻ ഫഹദ് ഫാസിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം (വലത്)

സ്വന്തം ലേഖകൻ
Published on Apr 10, 2026, 03:30 AM | 2 min read
തിരുവനന്തപുരം: സമ്മതിദാന അവകാശം വിനിയോഗിക്കാൻ ആവേശപൂർവം അണിചേർന്ന് പ്രമുഖർ. ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ തിരുവനന്തപുരം ജവാഹർനഗർ സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബാംഗങ്ങളോടൊപ്പമെത്തി പിണറായി ആർസി അമല ബേസിക് യുപി സ്കൂളിൽ വോട്ടുചെയ്തു. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി തിരുവനന്തപുരം സ്റ്റാച്യുവിലെ ജില്ലാ വിദ്യാഭ്യാസ കാര്യാലയത്തിലും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മോറാഴ സി എച്ച് കമ്മാരൻമാസ്റ്റർ സ്മാരക യുപി സ്കൂളിലും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വട്ടിയൂർക്കാവ് സെന്റ് ജോൺസ് യുപി സ്‌കൂളിലും വോട്ടുചെയ്തു.
നേമം മണ്ഡലത്തിലെ മുടവൻമുകൾ സ്കൂൾ ബൂത്ത് 36ൽ എത്തിയാണ് മോഹൻലാൽ വോട്ട് രേഖപ്പെടുത്തിയത്. അമേരിക്കയിലേക്ക് യാത്രതിരിക്കും മുമ്പാണ് കൊച്ചിയിൽനിന്ന് എത്തി വോട്ട് ചെയ്തത്.
മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ കവടിയാർ സാൽവേഷൻ ആർമി സ്കൂളിൽ വോട്ട് ചെയ്‌തു. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഡോ. തോമസ് ഐസക്കിനും സാൽവേഷൻ ആർമി സ്കൂളിലായിരുന്നു വോട്ട്. മുതിർന്ന നേതാവ് എസ് രാമചന്ദ്രൻപിള്ള പിഎംജി സിറ്റി സ്‌കൂളിൽ വോട്ട് ചെയ്‌തു. കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ കെ ആന്റണി ജഗതി യുപിഎസിലും കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ പട്ടം ഗവ. ഗേൾസ് എച്ച്‌എസ്‌എസിലും വോട്ട് രേഖപ്പെടുത്തി. നടൻ സുരാജ് വെഞ്ഞാറമൂട്, വെഞ്ഞാറമൂട് എൽപി സ്‌കൂളിൽ വോട്ട് ചെയ്‌തു.
ജോൺ ബ്രിട്ടാസ് എംപി വട്ടിയൂർക്കാവ് ജവഹർനഗർ എൽപി സ്‌കൂളിലും കലക്‌ടർ അനുകുമാരി കവടിയാർ ഗവ. എൽപി സ്കൂളിലും സിപിഐ എം ജില്ലാ ആക്‌ടിങ് സെക്രട്ടറി എ എ റഹിം പിരപ്പൻകോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലും വോട്ട് ചെയ്തു.
എൽഡിഎഫ് സ്ഥാനാർഥികളായ വി ശിവൻകുട്ടി ഈഞ്ചക്കൽ യുപി സ്‌കൂൾ, വി ജോയി ചിറയിൻകീഴ് അഴൂർ എച്ച്‌എസ്, ഒ എസ് അംബിക ചിറയിൻകീഴ് അംബേദ്‌കർ സ്‌കൂൾ, വി കെ പ്രശാന്ത് കഴക്കൂട്ടം സെന്റ് ആന്റണീസ് എല്‍പിഎസ്, കടകംപള്ളി സുരേന്ദ്രന്‍ കരിക്കകം എസ്എന്‍ഡിപി ഹാളിലെ ബൂത്ത്, കെ ആൻസലൻ നെയ്യാറ്റിൻകര ജെബിഎസ്, മനോജ് ബി ഇടമന കൂന്തള്ളൂർ എൻഎസ്‌എസ് കരയോഗ മന്ദിരം, ജി ആർ അനിൽ നീറമൺകര എൻഎസ്എസ് കോളേജ്, സി കെ ഹരീന്ദ്രൻ നെയ്യാറ്റിൻകര ജെബിഎസ്, ജി സ്റ്റീഫൻ കാട്ടാക്കട കുളത്തുമ്മൽ എച്ച്‌എസ്‌എസ്, സുധീർ കരമന പേരൂർക്കട ടെമ്പിൾ എൻട്രി സ്‌കൂൾ, ഭഗത് റൂഫസ് മുട്ടക്കാട് എൽപി സ്കൂൾ, ഐ ബി സതീഷ് കൊറ്റംപള്ളി 22–ാം നമ്പർ ബൂത്ത്, ഡി കെ മുരളി വെഞ്ഞാറമൂട് ആലന്തറ യുപി സ്കൂൾ എന്നിവിടങ്ങളിൽ വോട്ട് ചെയ്‌തു.











0 comments