print edition സിബിഎസ്ഇ പത്താം ക്ലാസ് ഫലം; കേരളം ഒന്നാമത്

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ 99.79 ശതമാനം വിജയം നേടി കേരള മേഖല. കേരളവും ലക്ഷദ്വീപും ഉൾപ്പെടുന്ന തിരുവനന്തപുരം റീജിയൻ 99.79 ശതമാനത്തോടെ വിജയവാഡയുമായി ഒന്നാംസ്ഥാനം പങ്കിട്ടു. പരീക്ഷയെഴുതിയ 66,522 പേരിൽ 66,384 പേരും വിജയിച്ചു. തിരുവനന്തപുരം റീജിയണിലെ 1355 സ്കൂളുകൾക്കായി 273 സെന്ററുകളിലാണ് പരീക്ഷ നടന്നത്. സർക്കാർ മേഖലയിൽ 99.26 ശതമാനം, ഇൻഡിപെൻഡന്റ് മേഖലയിൽ 99.79 ശതമാനം, ജവഹർ നവോദയ വിദ്യാലയങ്ങളിൽ 100 ശതമാനം, കേന്ദ്രീയ വിദ്യാലയയിൽ 99.95 ശതമാനം, സ്വകാര്യ മേഖലയിൽ 71.43 ശതമാനം എന്നിങ്ങിനെയാണ് വിജയശതമാനം. ഭിന്നശേഷി വിഭാഗത്തിൽ പരീക്ഷയെഴുതിയ 580 പേരും വിജയിച്ചു.
കേരളത്തിൽ പരീക്ഷയെഴുതിയ 66,049 വിദ്യാർഥികളിൽ 65,915 പേരും ലക്ഷദ്വീപിൽ പരീക്ഷയെഴുതിയ 473 പേരിൽ 469 പേരും വിജയിച്ചു. കേരളത്തിലെ വിജയശതമാനം 99.80 ശതമാനവും ലക്ഷദ്വീപിൽ 99.15 ശതമാനവുമാണ്. കേരളത്തിൽ ജനറൽ വിഭാഗത്തിൽ 99.88 ശതമാനവും എസ്-സി വിഭാഗത്തിൽ 99.67 ശതമാനവും എസ്ടി വിഭാഗത്തിൽ 99.15 ശതമാനവും ഒബിസി വിഭാഗത്തിൽ 99.75 ശതമാനവുമാണ് വിജയം.










0 comments