ad
Deshabhimani

അടുക്കളയിൽ ഇടംപിടിച്ച് 'മൂർഖൻ'; വീട്ടുകാരെ അകത്തേയ്ക്ക് കയറ്റാതെ വളർത്തു പൂച്ചകൾ, ഒടുവിൽ പിടികൂടി

Cat

പാമ്പിന്‍റെ അടുത്ത് നിലയുറപ്പിച്ച പൂച്ചകള്‍ (Photo: Screengrab)

വെബ് ഡെസ്ക്

Published on May 25, 2026, 02:16 PM | 1 min read

കോഴിക്കോട്: മൂർഖൻ പാമ്പിൽ നിന്നും വീട്ടുകാരെ രക്ഷിച്ച് വളർത്തു പൂച്ചകൾ. വടകര മന്തരത്തൂരിലെ കുഴിച്ചാലിൽ സുനിതക്കാണ് പൂച്ചകൾ രക്ഷകരായി എത്തിയത്. സുനിത വസ്ത്രങ്ങൾ അലക്കുന്നതിനായി വീടിന് പുറത്തിറങ്ങി. വീട്ടിൽ ആളനക്കമില്ലാത്ത സമയത്ത് മൂർഖൻ പാമ്പ് അടുക്കള ഭാഗത്തേക്ക് കയറുകയും ഗാസ് സിലിണ്ടറിന് സമീപം നിലയുറപ്പിക്കുകയും ചെയ്തു. ഇത് ശ്രദ്ധയിൽപ്പെട്ട പൂച്ചകൾ പാമ്പിനെ വിടാതെ പിന്തുടരുകയും ചെയ്തു. പാമ്പിൻ്റെ അടുത്ത് നില ഉറപ്പിക്കുകയും ചെയ്തു.


ഈ സമയം സുനിത കയറി വന്നപ്പോൾ പൂച്ചകൾ അസ്വാഭാവികമായി പെരുമാറുകയും ചെയ്തു. ഇതിൽ സംശയം തോന്നിയ വീട്ടുകാർ നടത്തിയ പരിശോധനയിലാണ് മൂർഖൻ പാമ്പിനെ കണ്ടെത്തിയത്. ഉടൻ തന്നെ അടുത്തുള്ളവരെയും വാർഡ് മെംബറെയും വിവരം അറിയിച്ചു. പിന്നീട് സ്‌നേക്ക് റസ്‌ക്യൂവർ മുതുവന സ്വദേശി അമീർ സ്ഥലത്തെത്തി പാമ്പിനെ പിടിക്കുകയും ചെയ്തു.







deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home