ad
Deshabhimani

വിപണിസാധ്യത ഉയർത്താന്‍ പുതുപദ്ധതി: കശുവണ്ടി ഇനി കെ- സ്റ്റോറുകളിലൂടെയും

k store for kashew
വെബ് ഡെസ്ക്

Published on Jan 13, 2026, 08:30 PM | 1 min read

കൊല്ലം : കശുവണ്ടിമേഖലയുടെ വിപണിസാധ്യത ഉയർത്തുന്നതിന് സംസ്ഥാന സർക്കാരിന്റെ പിന്തുണ. കശുവണ്ടിവികസന കോർപറേഷന്റെ ഉത്പന്നങ്ങൾ കെ-സ്റ്റോറുകൾവഴി ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കൊല്ലം പുത്തൻനട കെ- സ്റ്റോറിൽ ഭക്ഷ്യ- പൊതുവിതരണ മന്ത്രി ജി ആർ അനിൽ നിർവഹിച്ചു.


ഗ്രാമപ്രദേശങ്ങളിലേക്ക് കെ- സ്റ്റോറുകൾ വ്യാപിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. സൗകര്യങ്ങൾ ലഭ്യമായ എല്ലാ റേഷൻകടകളും കെ-സ്റ്റോറുകളാക്കും. ബാങ്കിംഗ് സേവനങ്ങൾ റേഷൻകടകളിലൂടെ ലഭ്യമാക്കാൻ 19 ബാങ്കുകളുമായി ധാരണയായി. സബ്‌സിഡി ഉൽപ്പന്നങ്ങൾ കൂടുതലായി ജനങ്ങളിലേക്ക് എത്തിക്കുകയാണ്. ഉത്സവകാലത്ത് പൊതുവിതരണകേന്ദ്രങ്ങളിലൂടെ 300 കോടി രൂപയുടെ വിൽപന നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. എം നൗഷാദ് എംഎൽഎ അധ്യക്ഷനായി. മേയർ എ കെ ഹഫീസ് ആദ്യ വിൽപന നടത്തി. എൻ കെ പ്രേമചന്ദ്രൻ എംപി മുഖ്യാതിഥിയായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home