ad
Deshabhimani

കശുവണ്ടി ഇറക്കുമതി കേസ്

print edition പ്രിൻസിപ്പൽ സെക്രട്ടറി അപ്പീൽ നൽകി

cashew
വെബ് ഡെസ്ക്

Published on May 21, 2026, 12:00 AM | 1 min read

കൊച്ചി : കശുവണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കേസിൽ വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. സെക്രട്ടറി 22ന് നേരിട്ട് ഹാജരാകണമെന്ന് സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. അപ്പീൽ വ്യാഴാഴ്ച പരിഗണിച്ചേക്കും.

കോടതിയലക്ഷ്യത്തിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നേരത്തേ സുപ്രീംകോടതിയെ സമീപിച്ചപ്പോൾ, ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കാൻ നിർദേശിച്ചിരുന്നു. ഇതുപ്രകാരമാണ് അപ്പീൽ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home