കാഷ്യൂ കോൺക്ലേവ് നാളെ

കൊല്ലം: കശുവണ്ടി വ്യവസായ മേഖലയ്‌ക്ക് ഉണർവേകി കാഷ്യൂ കോൺക്ലേവ് ചൊവ്വാഴ്ച നടക്കും. കൊല്ലത്ത് ആശ്രാമം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ രാവിലെ 10ന് വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനംചെയ്യും. ധനമന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷനാകും. കെ സ്റ്റോർ വഴി കശുവണ്ടി ഉൽപ്പന്നങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ട ധാരണപത്രം പ്രഖ്യാപനം ഭക്ഷ്യമന്ത്രി ജി ആർ അനിൽ നിർവഹിക്കും.
മന്ത്രി ജെ ചിഞ്ചുറാണി, കെ ബി ഗണേഷ്കുമാർ എന്നിവർ പങ്കെടുക്കും.
"കമ്പോള വെല്ലുവിളിയും ബദലുകളും, പുതിയ കാലം പുതിയ സമീപനം" വിഷയങ്ങളിൽ പകല്‍ 11.30ന് രണ്ടു സെക്‌ഷനുകളിലായി സെമിനാര്‍ നടക്കും. കശുവണ്ടി തൊഴിലാളികളുടെ കലാവിരുന്ന് പകല്‍ 1.30മുതൽ, കോൺക്ലേവിന് സമാപനം കുറിച്ച് തൊഴിലാളിസംഗമം 2.45ന്.










0 comments