ad
Deshabhimani

ആലപ്പുഴയിൽ വെള്ളംകയറിയ വീട്ടിൽ മോഷണം

police
വെബ് ഡെസ്ക്

Published on Jun 01, 2025, 07:32 PM | 1 min read

തകഴി: കൈനകരി രണ്ടാം വാർഡിൽ മടവീഴ്‌ച സംഭവിച്ച ആറുപങ്ക് പാടശേഖരത്തിലെ ദുരിതബാധിതന്റെ വീട്ടിൽ മോഷണം. സ്‌തുതിക്കാട് വീട്ടിൽ ഷിബു കുട്ടന്റെ 25,000 രൂപയും വള്ളവുമാണ് മോഷ്‌ടിക്കപ്പെട്ടത്. സ്വർണം പണയംവച്ച്‌ കിട്ടിയ പണമാണ്‌ മോഷ്‌ടിച്ചത്‌.


ചൊവ്വാഴ്‌ച മടവീണ ദിവസം ഷിബുക്കുട്ടന്റെ അച്ഛൻ രാമചന്ദ്രന് നെഞ്ചുവേദന വന്നതിനാൽ ആലപ്പുഴ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വെള്ളം കയറിയ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. പുളിങ്കുന്ന് പൊലീസിന്‌ പരാതി നൽകി. മടവീണ പാടങ്ങളിലെ പല വീടുകളിലും താമസക്കാരില്ല. ഇവിടങ്ങളിൽ രാത്രികാല പൊലീസ് നിരീക്ഷണം വേണമെന്ന് പഞ്ചായത്തംഗം കെ എ പ്രമോദ് ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home