ad
Deshabhimani

ആടിന്റെ തലയറുത്ത് പ്രദർശിപ്പിച്ച് ലീഗിന്റെ ക്രൂരത; സംഭവത്തിൽ കേസെടുത്തു

 goat  muslim leauge.jpg
വെബ് ഡെസ്ക്

Published on May 06, 2026, 07:23 PM | 1 min read

തിരൂർ: തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിന്റെ പേരിൽ ആടിന്റെ തലയറുത്ത് പ്രദർശിപ്പിച്ച മുസ്‌ലിം ലീഗ് പ്രവർത്തകർക്കെതിരെ തിരുർ പൊലീസ് കേസെടുത്തു. യൂത്ത് ലീഗ് പെരുനല്ലൂർ വാർഡ് സെക്രട്ടറിയും തൃപ്രങ്ങോട് പഞ്ചായത്ത് ഭാരവാഹിയുമായ കുരിക്കൾപടി മച്ചിങ്ങൽ റാഫി, ലീഗ് പ്രവർത്തകൻ പെരുന്തല്ലൂർ വാൽപറമ്പിൽ ഷുഹൈബ് എന്നിവർക്കെതിരെയാണ് കേസ്‌. മൃഗങ്ങളോടുള്ള ക്രൂരത നിയമത്തിലും സോഷ്യൽ മീഡിയയിൽ പ്രദർശിപ്പിച്ചതിന് ഐടി ആക്റ്റ് പ്രകാരവുമാണ് കേസ്.


തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസത്തിലാണ് യുഡിഎഫ് ആഹ്ലാദ പ്രകടനത്തിനിടെ ലീഗ് പ്രവർത്തകർ ആടിന്റെ തലയറുത്ത്‌ പ്രദർശിപ്പിച്ചത്‌. തവനൂർ മണ്ഡലത്തിലെ തൃപ്രങ്ങോട് പെരുന്നല്ലൂർ അങ്ങാടിയിലായിരുന്നു സംഭവം. പരസ്യമായി ആടിന്റെ അറുത്ത് ചോരയിറ്റുന്ന തല ലീഗിന്റെ കൊടിമരത്തിൽ കെട്ടി പ്രദർശിപ്പിക്കുകയായിരുന്നു. വീഡിയോ സോഷ്യൽ മീഡിയയിൽ പ്രദർശിപ്പിക്കുകയുംചെയ്തു. സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന് സിപിഐ എം തവനൂർ ഏരിയ സെക്രട്ടറി കെ വി സുധാകരൻ ആവശ്യപ്പെട്ടു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home