വീട്ടമ്മയുടെ ഫോട്ടോകളും വീഡിയോകളും വ്യാജമായി നിർമിച്ച് പ്രചരിപ്പിച്ചു; മുസ്ലിം ലീഗ് പഞ്ചായത്ത് അംഗത്തിനെതിരെ കേസ്

തെമ്മത്ത് മുനീർ
താനൂർ : വീട്ടമ്മയ്ക്കെതിരെ വ്യാജ ലൈംഗിക ആരോപണങ്ങൾ നടത്തിയ മുസ്ലിം ലീഗ് പഞ്ചായത്ത് അംഗത്തിനെതിരെ കേസെടുത്തു. ചെറിയമുണ്ടം പഞ്ചായത്തംഗം തെമ്മത്ത് മുനീറിനെതിരെയാണ് കല്പകഞ്ചേരി പൊലീസ് കേസെടുത്തത്. യുവതിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതായി വ്യാജ ആരോപണങ്ങൾ പരത്തുകയും മറ്റു പല വ്യക്തികൾക്കും അവസരങ്ങൾ ഒരുക്കാമെന്ന തരത്തിൽ അപകീർത്തികരമായ പ്രസ്താവനകൾ നടത്തുകയും ചെയ്തെന്നാണ് പരാതി. നഗ്നഫോട്ടോകളും വീഡിയോകളും വ്യാജമായി നിർമിച്ചു പലർക്കും അയച്ചു കൊടുത്തെന്നും പരാതിയിൽ പറയുന്നു.
സംഭവം വീട്ടുകാർ അറിഞ്ഞതോടെ അയൽവാസിയായ പഞ്ചായത്തംഗത്തെ വിളിച്ചു വരുത്തുകയും ചോദ്യം ചെയ്യുകയും ചെയ്തു. ഇതോടെ ഇയാൾ കുറ്റം ഏറ്റുപറഞ്ഞ് മാപ്പുമായി രംഗത്തെത്തി. പ്രചരിപ്പിച്ച ചിത്രങ്ങൾ വ്യാജമായി നിർമിച്ചതാണെന്ന് ഇയാൾ പറയുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവം പുറത്തായതോടെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തുനിന്നും നാട്ടിൽ നിന്നും മുങ്ങി.
ബിഎൻഎസ് 79,356(1),351(1), കെപി ആക്ട് 120(o), ഐടി ആക്ട് 66 (ഇ) എന്നീ വകുപ്പുകൾ പ്രകാരമാണ് കൽപ്പകഞ്ചേരി പൊലീസ് കേസെടുത്തിട്ടുള്ളത്.










0 comments