Deshabhimani

ഗുജറാത്ത് വ്യാപാരിയെ കബളിപ്പിച്ച് സ്വർണവും പണവുമായി മുങ്ങിയ മലയാളികൾക്കെതിരെ കേസ്

mp police

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Sep 13, 2026, 06:38 PM | 1 min read

മുംബൈ: ​ഗുജറാത്ത് വ്യാപാരിയെ കബളിപ്പിച്ച് പണവും സ്വർണവുമായി മുങ്ങിയ രണ്ട് മലയാളികൾക്കെതിരെ പൊലീസ് കേസ്. മലപ്പുറം സ്വദേശി മുഹമ്മദ് ഹാരിസ് തുമ്പ്‌ളൻതൊടി, നിയാസ് മുഹമ്മദ് കാട്ടുമാടത്തിൽ എന്നിവർക്കെതിരെയാണ് വിശ്വാസവഞ്ചന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുത്തത്. ​2 കോടി രൂപ വിലമതിക്കുന്ന സ്വർണവും 30 ലക്ഷത്തിലേറെ രൂപയുമാണ് വ്യാപാരിയെ കബളിപ്പിച്ച് പ്രതികൾ കൈക്കലാക്കിയത്. ദുബായിൽ നിന്നു മുംബൈയിലേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് സംഭവം.


ദുബായിൽ നിന്നു സ്വർണം വാങ്ങിയ ശേഷം, നാട്ടിൽ വിൽക്കാൻ പദ്ധതിയിട്ട വ്യാപാരി, ഇന്ത്യയിലെത്തുമ്പോൾ കസ്റ്റംസ് നികുതിയായി അടയ്ക്കാൻ 1.28 ലക്ഷം യുഎഇ ദിർഹം (ഏകദേശം 33.35 ലക്ഷം രൂപ) കൈവശം വെച്ചിരുന്നു. ഇതിനിടെ വ്യാപാരിയുമായി നിയാസ് മുഹമ്മദ് അടുത്തിടപഴകുകയും വിശ്വാസം നേടിയെടുക്കുകയും ചെയ്തു.


മുംബൈയിൽ വിമാനമിറങ്ങിയ ശേഷം, കസ്റ്റംസ് നടപടികൾ വേഗത്തിലാക്കാൻ സഹായിക്കാമെന്നു പറഞ്ഞു നിയാസ് വ്യാപാരിയെ വിശ്വസിപ്പിക്കുകയും നികുതി അടയ്ക്കാൻ തയാറെടുക്കുന്നതിനിടെ, സഹായിക്കാനെന്ന വ്യാജേന സ്വർണവും പണവും അടങ്ങിയ ബാഗ് കൈക്കലാക്കിയ ശേഷം മുങ്ങുകയായിരുന്നു. ബം​ഗളൂരുവിലേയ്ക്കുള്ള വിമാനത്തിൽ കയറിയാണ് ക‌ടന്നുകളഞ്ഞത്. തുടർന്ന് വ്യാപാരി പൊലീസിനെ സമീപിച്ചു. നിയാസിനൊപ്പം പദ്ധതി ആസൂത്രണം ചെയ്യാനും കൃത്യം നടത്താനും ഹാരിസും സഹായിച്ചെന്നു വ്യാപാരി പരാതിയിൽ പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തി വരികയാണ്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home