print edition എ എ റഹിം എംപിക്കെതിരെ വ്യാജ പ്രചാരണം: കോൺഗ്രസ് നേതാവിനെതിരെ കേസ്

പേരാമ്പ്ര: ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹിം എംപിക്കെതിരെ ഫേസ്‌ബുക്കിൽ വ്യാജവാർത്ത പ്രചരിപ്പിച്ച കോൺഗ്രസ് നേതാവിനെതിരെ പേരാമ്പ്ര പൊലീസ് കേസെടുത്തു. കലാപാഹ്വാനം നടത്തിയതിനും സമൂഹത്തിൽ സ്പർധ വളർത്തുന്ന പ്രചാരണം നടത്തിയതിനുമാണ് വെള്ളിയൂരിലെ എടവന ആദം കുട്ടിക്കെതിരെ കേസെടുത്തത്.
ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹിം എംപിക്കെതിരെ ഫേസ്‌ബുക്കിൽ വ്യാജവാർത്ത പ്രചരിപ്പിച്ച കോൺഗ്രസ് നേതാവിനെതിരെ പേരാമ്പ്ര പൊലീസ് കേസെടുത്തു
ഡിവൈഎഫ്ഐ നൊച്ചാട് സൗത്ത് മേഖലാ സെക്രട്ടറി മിഥുൻ സി മനോജാണ് പരാതി നൽകിയത്.
സ്ത്രീകൾക്ക് മാത്രം യാത്രാ സൗജന്യം നൽകുന്നത് ലിംഗപരമായ വിവേചനമാണെന്നും സ്ത്രീകളുടെ സൗജന്യ യാത്ര ഡിവൈഎഫ്ഐ തടയുമെന്നും എ എ റഹിം പ്രസ്താവിച്ചെന്നാണ് കഴിഞ്ഞ ദിവസം ഇയാൾ ഫേസ്‌ബുക്ക് പ്രൊഫൈലിലൂടെ ഇയാൾ പ്രചരിപ്പിച്ചത്.











0 comments