ad
Deshabhimani

കൊല്ലത്ത് കാർ കത്തിയ നിലയിൽ; ഉള്ളിൽ കത്തിക്കരിഞ്ഞ മൃതദേഹം

kollam car fire

വീഡിയോ സ്ക്രീന്‍ഷോട്ട്

വെബ് ഡെസ്ക്

Published on Jan 02, 2025, 10:55 AM | 1 min read

കൊല്ലം > കൊല്ലത്ത് കാർ താഴ്ചയിലേക്ക് മറിഞ്ഞ് കത്തി നശിച്ച നിലയിൽ കണ്ടെത്തി. കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹവും കണ്ടെത്തി. അഞ്ചൽ ഒഴുകുപാറയ്ക്കലിലാണ് സംഭവം. ഒഴുകുപാറയ്ക്കൽ സ്വദേശി ലെനീഷ് റോബിൻസനാണ് മരിച്ചതെന്നാണ് വിവരം. ലെനീഷിനെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാർ പരാതി നൽകിയിരുന്നു.


അപകടകാരണം വ്യക്തമല്ല. ഇന്നലെ രാത്രിയാണ് സംഭവം. റബർ മരങ്ങൾ മുറിച്ച സ്ഥലത്ത് കാർ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിക്കരിഞ്ഞ നിലയിൽ രാവിലെയാണ് നാട്ടുകാർ കണ്ടെത്തുന്നത്. അബദ്ധത്തിൽ കാർ മറിഞ്ഞ് കത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പൂർണമായി കത്തിയ നിലയിലാണ്. സംഭവസ്ഥലത്തിന് സമീപത്ത് വീടുകളൊന്നുമില്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home