റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് വയോധിക മരിച്ചു

അങ്കമാലി : അങ്കമാലി കെഎസ്ആർടിസി ബസ് സ്റ്റാൻ്റിനു സമീപം റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ കാർ ഇടിച്ച് കാൽനടയാത്രക്കാരി മരിച്ചു. കോതമംഗലം ആയക്കാട് തേലക്കാട് ലില്ലി (66) ആണ് മരിച്ചത്. 28ന് രാവിലെ 5.15നായിരുന്നു അപകടം. വാഹനത്തിൽ കയറുന്നതിനായി റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം നടന്നത്. അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം പിന്നിട്. മക്കൾ : ജിജോ (സൗദി അറേബ്യ) സിജോ (അയർലൻ്റ്) മരുമക്കൾ : ജീന (സൗദി അറേബ്യ ), ജിബിയ (അയർലൻ്റ്)
0 comments