ഇഷ്ടക്കാരെ തിരുകിക്കയറ്റുന്നു
print edition 'കേപി'ലെ 400 ജീവനക്കാരെ പിരിച്ചുവിടുന്നു

തിരുവനന്തപുരം: സഹകരണ വകുപ്പിനു കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ (കേപ്) സ്വന്തക്കാരെ തിരുകിക്കയറ്റുന്നതിനും പണം വാങ്ങി നിയമനം നടത്തുന്നതിനും നീക്കം. കേപിനുകീഴിലെ 15 സ്ഥാപനങ്ങളിൽനിന്നായി 400 ജീവനക്കാരെയാണ് ഒഴിവാക്കുന്നത്. ആറന്മുളയിലെ സഹകരണ എൻജിനീയറിങ് കോളേജിൽനിന്ന് 12 പേർക്ക് കരാർ നീട്ടിക്കൊടുക്കാതെ പുറത്താക്കി. പകരം അബിൻ വർക്കി എംഎൽഎയുടെ അടുപ്പക്കാരെ തിരുകിക്കയറ്റി. പുറത്താക്കിയവർ കോടതിയെ സമീപിച്ചിരിക്കുകയാണ്.
300 ദിവസവേതനക്കാരും 100 കരാർ ജീവനക്കാരെയുമാണ് പുറത്താക്കാൻ തീരുമാനിച്ചിരിക്കുന്നത്. ശുചീകരണത്തൊഴിലാളികൾ, അറ്റൻഡർ, പ്യൂൺ, ഡ്രൈവർ ഉൾപ്പെടെയുള്ളവർ ഇക്കൂട്ടത്തിലുണ്ട്. കേപ് രൂപീകൃതമായപ്പോൾ മുതൽ പ്രവർത്തിക്കുന്നവരെയാണ് ഇത്തരത്തിൽ നിഷ്കരുണം പുറത്താക്കുന്നത്. 25 വർഷം സർവീസുള്ളവരും 50 വയസ് കഴിഞ്ഞവരുമുണ്ട്. ഇഎസ്ഐ, പിഎഫ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഉള്ളവരും പുറത്താക്കപ്പെടും. ഇവർക്കുള്ള ആനുകൂല്യങ്ങൾ ഒഴിവാക്കാനും അറ്റൻഡൻസ് ബുക്കിൽ ഒപ്പിടരുതെന്നുമുള്ള നിർദേശവും സർക്കാർ നൽകി.









0 comments