print edition കെഎസ്എഫ്ഇ മാനേജർമാരുടെ സ്ഥലംമാറ്റം റദ്ദാക്കണം: എ കെ ബാലൻ

തിരുവനന്തപുരം: കെഎസ്എഫ്ഇ മാനേജർമാരുടെ മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റം ഉടൻ റദ്ദാക്കണമെന്ന് കെഎസ്എഫ്ഇ ഓഫീസേഴ്സ് യൂണിയൻ പ്രസിഡന്റ് എ കെ ബാലൻ. വിരമിക്കാൻ മാസങ്ങൾ മാത്രം ബാക്കിയുള്ളവർ, രോഗികൾ, സ്ത്രീകൾ, ഒരു ശാഖയിൽ മൂന്ന് വർഷത്തിൽ താഴെ ജോലി ചെയ്‌തവർ എന്നിവരെ ദൂരസ്ഥലങ്ങളിലേക്ക് മാറ്റുന്നു. പ്രധാനപ്പെട്ട റീജണൽ ഓഫീസുകൾ, പ്രവാസി ചിട്ടി സെന്ററുകൾ, ഓഡിറ്റ് -വിജിലൻസ് വിഭാഗങ്ങൾ, കുടിശ്ശിക പിരിക്കാനുള്ള റവന്യു റിക്കവറി ഓഫീസുകൾ എന്നിവിടങ്ങളിൽ പരിചയസമ്പത്ത് കുറഞ്ഞ ജൂനിയർ മാനേജർമാരെ നിയമിക്കുന്നു.
ഇത്തരം നടപടികൾ വഴി സ്ഥാപനത്തെ തകർച്ചയിലേക്കും തുടർന്ന് സ്വകാര്യവൽക്കരണത്തിലേക്കും നയിക്കാനാണ് മാനേജ്മെന്റ് ശ്രമിക്കുന്നത്. ബിസിനസ്, കുടിശ്ശിക, ഓഡിറ്റ് എന്നീ വകുപ്പുകളിലെ നേതൃത്വമില്ലായ്മ സ്ഥാപനത്തിന്റെ പുരോഗതിയെയും സേവനത്തെയും ബാധിക്കും. കോൺഗ്രസ് അനുകൂല സംഘടനകളുടെ ഇടപെടലിലൂടെയുള്ള സീനിയോറിറ്റി അട്ടിമറിച്ചുള്ള സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കി പുതിയ ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നും എ കെ ബാലൻ പ്രസ്‌താവനയിൽ പറഞ്ഞു.










0 comments