Deshabhimani

print edition ജീവനക്കാർക്ക് സ്ഥലംമാറ്റ നയം നടപ്പാക്കണം; കനറാ ബാങ്ക് സ്റ്റാഫ്‌ യൂണിയൻ സംസ്ഥാന സമ്മേളനം സമാപിച്ചു

canara bank union
വെബ് ഡെസ്ക്

Published on Oct 12, 2026, 01:30 AM | 1 min read

മലപ്പുറം: കാനറാ ബാങ്കിലെ ജീവനക്കാർക്ക് സ്ഥലംമാറ്റത്തിന്‌ നയം നടപ്പാക്കണമെന്ന് കാനറാ ബാങ്ക് സ്റ്റാഫ്‌ യൂണിയൻ (ബെഫി) നാലാം സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മലപ്പുറം ദിലീപ് മുഖർജി ഭവനിൽ രണ്ടുദിവസമായി നടന്ന സമ്മേളനം ഞായറാഴ്‌ച സമാപിച്ചു.


സമ്മേളനത്തിന്റെ രണ്ടാം ദിവസം പ്രതിനിധി ചർച്ചയും സെക്രട്ടറി കെ ഹരികുമാർ മറുപടിയും പറഞ്ഞു. ബെഫി സംസ്ഥാന ജനറൽ സെക്രട്ടറി ജെറിൻ കെ ജോൺ സംസാരിച്ചു. തുടർന്ന്‌ സംസ്ഥാന കമ്മിറ്റി അംഗങ്ങളെയും ഭാരവാഹികളെയും തെരഞ്ഞെടുത്തു. മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണറുടെ രാജി ആവശ്യപ്പെട്ട്‌ നടക്കുന്ന ജന്തർ മന്തർ പ്രക്ഷോഭത്തിന്‌ സമ്മേളന പ്രതിനിധികൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.


ഭാരവാഹികൾ: കെ ജി സുനിൽകുമാർ (പ്രസിഡന്റ്‌), വി എൻ മനോരഞ്ജൻ, കെ അനഘ, സി അമൽദാസ്‌, എം എസ്‌ സുമോദ്‌, എം മിഥുൻ (വൈസ്‌ പ്രസിഡന്റുമാർ), എ ജയൻ (സെക്രട്ടറി), യു അഭിനന്ദ്‌, എൻ അരുൺ, സീമ മോഹൻ, പി വിനോദ്‌, പി എസ്‌ ശരത്‌ (ജോയിന്റ്‌ സെക്രട്ടറിമാർ), അനുഷ വേലായുധൻ (ട്രഷറർ). വനിതാ സബ് കമ്മിറ്റി കൺവീനർ: നീമ പങ്കജ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home