print edition ട്രോളിങ് നിരോധനം 10 മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് 10 മുതല്‍ ജൂലൈ 31വരെ ട്രോളിങ് നിരോധിക്കാൻ മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് നിര്‍മാണശാലയിലുണ്ടായ അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 14 ലക്ഷം രൂപ വീതം ധനസഹായം നല്‍കും.
നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിച്ചെന്നും കര്‍ഷകര്‍ക്ക് എത്രയും പെട്ടെന്ന് പണം നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുന്‍ സര്‍ക്കാരിന്റെ കാലത്ത് വിവിധ ബോര്‍ഡുകളിലും കോര്‍പറേഷനുകളിലും നിയമിതരായ ചെയര്‍മാന്‍മാര്‍, വൈസ് ചെയര്‍മാന്‍മാര്‍ എന്നിവരെ സ്ഥാനങ്ങളില്‍നിന്ന് മാറ്റി പുതിയ നിയമനങ്ങള്‍ നടത്തും. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം നടത്താന്‍ കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും. നവീന്‍ ബാബുവിന്റെ മകള്‍ക്ക് ആശ്രിത നിയമനം നല്‍കാന്‍ റവന്യൂ വകുപ്പിന് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.










0 comments