കുഞ്ഞുമായി ബസിന് മുന്നിൽ ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം

അടൂർ: നാലുവയസുകാരനുമായി ബസിന് മുന്നിൽ ചാടി യുവാവിന്റെ ആത്മഹത്യ ശ്രമം. ഇന്ന് രാവിലെ 9.30 ഓടെ അടൂർ ഇന്ദ്രപ്രസ്ഥ ഹോട്ടലിന് സമീപമാണ് ആത്മഹത്യ ശ്രമം. ഡ്രെെവറുടെ സമയോജിത ഇടപെടലിലൂടെ പിതാവും കുട്ടിയും രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആത്മഹത്യ ശ്രമത്തിന്റെ കാരണം വ്യക്തമല്ല. അടൂരിലെ ആശുപത്രിയിൽ ഭാര്യക്കൊപ്പം എത്തിയതാണെന്നും എന്നാൽ ഭാര്യയെ കാണാത്തതിനാൽ ഓടിയതാണെന്നുമാണ് ഇയാൾ പറയുന്നത്.
പിതാവ് കുട്ടിയുമായി നടന്നുവരുന്നതിനിടയിൽ പെട്ടെന്ന് യുവാവ് കുഞ്ഞുമൊത്ത് റോഡിലേക്ക് ബസിന് മുന്നിൽ ചാടുന്ന ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ബസിനടിയിൽ നിന്നുംവ പുറത്തെടുത്ത ഉടനെ ഇയാൾ ഓടാൻ ശ്രമിക്കുകയായിരുന്നു. നാട്ടുകാരാണ് പിന്നീട് സമാധാനിപ്പിച്ചുനിർത്തിയത്.









0 comments