ad
Deshabhimani

തിരുവനന്തപുരത്ത് ബസിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

Accident
വെബ് ഡെസ്ക്

Published on Feb 07, 2026, 06:20 PM | 1 min read

തിരുവനന്തപുരം: വെമ്പായം കൊപ്പത്ത് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. വെമ്പായം കൊഞ്ചിറ സ്വദേശി ജയചന്ദ്രൻ (56) ആണ് മരിച്ചത്. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് അപകടമുണ്ടായത്.


റോഡിലൂടെ പോവുകയായിരുന്ന ജയചന്ദ്രന്റെ സ്കൂട്ടറിൽ ഇടിച്ച ശേഷമാണ് ബസിന്റെ നിയന്ത്രണം നഷ്ടമായത്. തുടർന്ന് റോഡരികിലെ കടയിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ബസിനും സ്കൂട്ടറിനും കടയ്ക്കും വലിയ രീതിയിൽ നാശനഷ്ടങ്ങൾ സംഭവിച്ചു. നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. പിന്നീട് അഗ്നിരക്ഷാസേന സ്ഥലത്തെത്തി പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.


അപകടത്തെത്തുടർന്ന് കൊപ്പത്ത് ദീർഘനേരം ഗതാഗതം തടസ്സപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home