ad
Deshabhimani

സ്വ​കാ​ര്യ ബ​സി​ടി​ച്ചു വീ​ഴ്ത്തി​; വീട്ടമ്മ ​ഗുരുതരാവസ്ഥയിൽ‌

kotayam accident
വെബ് ഡെസ്ക്

Published on May 12, 2026, 11:36 AM | 1 min read

കോട്ടയം: സ്വ​കാ​ര്യ ബ​സി​ടി​ച്ചു വീ​ഴ്ത്തി​യ വീ​ട്ട​മ്മ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍. ന​ട്ടാ​ശേ​രി എ​സ്എ​ച്ച് മൗ​ണ്ട് ഞെ​ള്ള​ക്കാ​ട്ട സി​ ഡി റോ​സി (69) നാ​ണ് പ​രി​ക്കേ​റ്റ​ത്.ഇ​തേ ബ​സി​ല്‍ സ്റ്റാ​ന്‍​ഡി​ല്‍ വ​ന്നി​റ​ങ്ങി​യ റോ​സ്, ബ​സി​നു മു​ന്നി​ലൂ​ടെ ക്രോ​സ് ചെ​യ്ത​പ്പോ​ള്‍ മു​ന്നോ​ട്ട് എ​ടു​ത്ത ബ​സ് റോ​സി​നെ ഇ​ടി​ച്ചു വീ​ഴ്ത്തു​ക​യാ​യി​രു​ന്നു.ഇ​ന്നു രാ​വി​ലെ ഒ​മ്പ​തോ​ടെ കോ​ട്ട​യം തി​രു​ന​ക്ക​ര ബ​സ്റ്റാ​ന്‍​ഡി​ലാ​ണ് സം​ഭ​വം.

പു​ല്ലാ​ട​ന്‍ ബ​സാ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​ത്.ഇ​ന്നു രാ​വി​ലെ ജോ​ലി​യ്ക്കു വ​രു​മ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ റെ​ഡ് സോ​ണ്‍ വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ച റോ​സി​നെ ഡോ​ക്ട​ര്‍​മാ​രു​ടെ സം​ഘം പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.പ​രി​ക്കേ​റ്റ റോ​സി​നെ ഉ​ട​ന്‍ ത​ന്നെ സ​മീ​പ​ത്തെ എ​യ്ഡ് പോ​സ്റ്റി​ലു​ണ്ടാ​യി​രു​ന്ന പൊലീ​സു​കാ​ര്‍ ചേ​ര്‍​ന്നു കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തി​ക്കുകായിരുന്നു. കോ​ട്ട​യ​ത്ത് ഹാ​ന്‍റ്ക്‌​സ് സ്ഥാ​പ​ന​ത്തി​ലെ പാ​ര്‍​ട്ട് ടൈം ​സ്വീ​പ്പ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​ണ് റോ​സ്.






deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home