പെരുവന്താനത്ത് ബസുകൾ കൂട്ടിയിടിച്ച് അപകടം; 8 പേർക്ക് പരിക്ക്

ഇടുക്കി: വാഗമൺ പെരുവന്താനത്ത് ബസുകൾ കൂട്ടിയിടിച്ച് അപകടം. കെകെ റോഡിൽ പുല്ലുപാറയ്ക്കു സമീപം കടുവാപ്പാറയിൽ ഇന്നു രാവിലെ എട്ടിനാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് പാതയിലെ ഗതാഗതവും നിലച്ചു.
പീരുമേട് ഫയർ ഫോഴ്‌സും പെരുവന്താനം പൊലീസും സേഫ് സോണും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.തങ്കമണി -ചങ്ങനാശേരി റൂട്ടിൽ ഓടുന്ന അപ്പൂസ് ബസും തമിഴ്‌നാട്ടിൽനിന്നു ശബരിമല തീർഥാടകർ സഞ്ചരിച്ച ബസുമായാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ എട്ട് പേർക്ക് പരിക്കുണ്ട്.










0 comments