തത്‌ക്കാൽ ടിക്കറ്റ് പ്രീമിയത്തിലേക്ക് മാറ്റി റെയിൽവേ കൊള്ള
print edition ട്രെയിനിൽ ടിക്കറ്റില്ല : യാത്രക്കാരെ പിഴിഞ്ഞ് സ്വകാര്യ ബസുകൾ


സായൂജ് ചന്ദ്രൻ
Published on Dec 23, 2025, 01:48 AM | 1 min read
പാലക്കാട്
ക്രിസ്‌മസ്–പുതുവത്സര തിരക്കിൽ ട്രെയിനുകളിൽ ടിക്കറ്റ് തീർന്നതോടെ യാത്രക്കാരെ പിഴിഞ്ഞ് ദീർഘദൂര സ്വകാര്യ ബസുകൾ. അവധിക്ക് നാട്ടിലെത്താൻ ടിക്കറ്റ് തിരയുന്നവരെയാണ് ചൂഷണം ചെയ്യുന്നത്. ഉത്സവ സീസണുകളിൽ ട്രെയിൻ ടിക്കറ്റ് കിട്ടാതെ വിഷമിക്കുന്ന യാത്രക്കാരുടെ കഴുത്തറക്കുന്ന രീതി കഴിഞ്ഞ വിഷു, ഓണം കാലങ്ങളിലും സ്വകാര്യ ബസുകൾ നടത്തിയിരുന്നു. അതേ സമയം ട്രെയിൻ ഗതാഗതത്തെ പൂർണമായും തകർത്ത് സ്വകാര്യ ഏജൻസികൾക്ക് ലാഭമുണ്ടാക്കുന്ന നിലപാടിലാണ് റെയിൽവേ. കോച്ചുകളും ട്രെയിനുകളുടെ എണ്ണവും വെട്ടിച്ചുരുക്കിയതോടെ ദീർഘദൂര യാത്രക്കാരുൾപ്പെടെ ജനറൽ കോച്ചുകളിൽ തിക്കിത്തിരക്കിയാണ് നാട്ടിലെത്തുന്നത്.
നവംബർ മുതൽ ദീർഘദൂര യാത്രകൾക്കും അന്തർ സംസ്ഥാന യാത്രകൾക്കും ടിക്കറ്റ് ലഭിക്കാത്ത സ്ഥിതിയാണ്. ഡിസംബർ അവധിയോടടുത്തപ്പോൾ തത്‌ക്കാൽ ടിക്കറ്റുകളും ലഭിക്കുന്നില്ല. യാത്രക്കാരുടെ തിരക്ക് മുതലെടുത്ത് തത്‌ക്കാൽ ടിക്കറ്റും റെയിൽവേ കൊള്ളയടിക്കുന്നു. തത്‌ക്കാൽ ടിക്കറ്റുകളുടെ എണ്ണം വെട്ടിച്ചുരുക്കി അവ പ്രീമിയത്തിലേക്ക് മാറ്റി നിരക്കുകൂട്ടി ഇൗടാക്കുന്നു.
യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കാനുള്ള ഇടപെടലുകൾ റെയിൽവേ നടത്തുന്നില്ല. ഇതിനിടെ വെള്ളിയാഴ്‌ച മുതൽ ടിക്കറ്റ് നിരക്ക് വീണ്ടും വർധിപ്പിച്ചു. ആറ് മാസത്തിനകം രണ്ടാം തവണയാണ് ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നത്.










0 comments