മധ്യവയസ്കന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

വടകര: പുത്തൂർ അക്ലോത്ത് നടയിൽ വാഴ തോട്ടത്തിൽ മധ്യവയസ്കന്റെ മൃതദേഹം കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തി. കുരിക്കിലാട് തയ്യുള്ളതിൽ പറമ്പത്ത് താമസിക്കുന്ന പേരാമ്പ്രത്ത് മീത്തൽ ചന്ദ്രൻ (57) ആണ് മരിച്ചത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നു.
തിങ്കൾ രാവിലെ വാഴക്കുല വെട്ടാൻ എത്തിയ സ്ഥലം ഉടമയാണ് മൃതദേഹം കണ്ടത്. ഫോൺ, ഫോട്ടോ, പേഴ്സ് തുടങ്ങിയ രേഖകൾ പ്ലാസ്റ്റിക് സഞ്ചിയിലാക്കി മൃതദേഹത്തിന് സമീപം ഉണ്ടായിരുന്നു. ആത്മഹത്യ കുറിപ്പിൽ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. ശരീരം പൂർണമായും കത്തി കരിഞ്ഞ നിലയിലായിരുന്നു.
പൊലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം ഗവ. ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. ഭാര്യ: വനജ. മക്കൾ: മക്കൾ: വിജീഷ്, വിജിത്ത്. മരുമകൾ: അശ്വതി. സഹോദരങ്ങൾ: ദിനേശൻ, രാജേഷ്, രഞ്ചിത്ത്, സരോജിനി, പ്രേമി, ഷീജ, മിനി.










0 comments